ലണ്ടന്‍: ബ്രിട്ടനില്‍ ഇന്ന് രാജകീയ വിവാഹം. ഹാരി രാജകുമാരനും അമേരിക്കക്കാരി റേച്ചല്‍ മേഗന് മാര്ക്ലെയുമായുള്ള വിവാഹം ശനിയാഴ്ച ഉച്ചക്ക് വിന്‍ഡ്സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന് വെല്‍ബിയുടെ കാര്‍മികത്വത്തില്‍ നടക്കും. 36കാരിയായ റേച്ചല്‍ മേഗന് മാര്‍ക്ലെ ആക്ടിവിസ്റ്റും നടിയുമാണ്. 2016 മുതല്‍ ഇഷ്ടത്തിലായ ഹാരിയും മേഗനും തമ്മിലുള്ള വിവാഹ നിശ്ചയം 2017 നവംബര്‍ 27ന് നടന്നിരുന്നു.
33കാരനായ ഹാരി, ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും ഇളയ മകനും ബ്രിട്ടീഷ് കിരീടശ്രേണിയിലെ ആറാമനുമാണ്. 2018 മാര്‍ച്ച് 16ന് ചര്‍ച്ച് ഒാഫ് ഇംഗ്ലണ്ടിലേക്ക് ജ്ഞാനസ്നാനം ചെയ്തതോടെ വിവാഹത്തിന് അരങ്ങൊരുങ്ങുകയായിരുന്നു. കെന്‍സിങ്ടണ്‍ പാലസിലെ നോട്ടിങ്ഹാം കോട്ടേജിലായിരിക്കും വിവാഹശേഷം ദമ്പതികള്‍ താമസിക്കുക.
Post Your Comments