ബെംഗളൂരു: കുന്തം പോയാല്‍ കുടത്തിലും തപ്പണമെന്നല്ലേ ശാസ്ത്രം. വിശ്വാസ വോട്ടെടുപ്പിന് മണിക്കുകള്‍ അവശേഷിക്കെ കോണ്‍ഗ്രസ് എംഎല്‍എയെ കാണാതായതാണ് ചിരിക്ക് വകയൊരുക്കിയത്. ബിജെപിയുടെ ദൃഷ്ടി പതിയാതിരിക്കാന്‍ കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരെ ഹൈദരാബാദിലേക്ക് കടത്തിയെങ്കിലും ഇരു പാര്‍ട്ടികള്‍ക്കും ചങ്കിടിപ്പ് മാറുന്നില്ല.കോണ്‍ഗ്രസ് എംഎല്‍എ അപ്രത്യക്ഷനായതോടെ സംശയത്തിന്റെ മുള്‍മുനയിലായത് ബിജെപിയാണ്. എന്നാല്‍ ഹോട്ടല്‍ അരിച്ചുപെറുക്കിയപ്പോഴാണ് എംഎല്‍എയെ ഹോട്ടലിലെ സ്വിമ്മിംഗ് പൂളില്‍ നിന്ന് കണ്ടെത്തിയത്.
ഇതോടെ അര്‍ദ്ധരാത്രി തന്നെ എംഎല്‍എമാരെ മൂന്ന് ബസുകളിലായി ഹൈദരാബാദിലേക്ക് മാറ്റിയത്. ഇതിനിടെ ഹൈദരാബാദിലെ ഹോട്ടലില്‍ നിന്ന് ബിജെപി എംഎല്‍എയെ കടത്തിയോ എന്ന് വരെ ജെഡിഎസും കോണ്‍ഗ്രസും സംശയിച്ചു. ത്രിശങ്കുവിലായത് യാത്രാക്ഷീണം മൂലം സ്വിമ്മിംഗ് പൂളില്‍ കുളിക്കാനിറങ്ങിയ എംഎല്‍എയാണ്. 600 കിലോമീറ്റര്‍ യാത്ര ചെയ്തതിന്റെ ക്ഷീണം മാറ്റാന്‍ കുളിക്കാനിറങ്ങിയെന്നായിരുന്നു എംഎല്‍എയുടെ മറുപടി.
Post Your Comments