കോതമംഗലം: കോതമംഗലം എംഎല്‍എ ആന്റണി ജോണിനോട് അപമര്യാദയായി പെരുമാറിയ കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ.സി. ബോസിന് ലഭിച്ചത് പണിഷ്മെന്റ് ട്രാന്സ്ഫെര്. തിരക്കേറിയ തങ്കളം മലയിന്‍കീഴ് ബൈപാസ് റോഡില്‍ മറ്റു വാഹനങ്ങള്‍ക്ക് തടസമുണ്ടാക്കും വിധം പോലീസ് വാഹനം അലക്ഷ്യമായി പാര്‍ക്ക് ചെയ്ത് കെ.സി ബോസ് വാഹനപരിശോധന നടത്തിയിരുന്നു.
ഇത് എം.എല്‍.എ ചോദ്യം ചെയ്പ്പോഴാണ് ബോസ് അപമര്യാദയായി പെരുമാറിയത്. മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് എംഎല്‍എ പരാതി നല്‍കിയിരുന്നു. വകുപ്പുതല നടപടിക്കായി റേഞ്ച് ഐജിയെ ഡിജിപി ചുമലപ്പെടുത്തി. ആന്റണിക്കെതിരേ വകുപ്പുതല നടപടിക്കും നിര്‍ദേശമുണ്ട്. ആലപ്പുഴ ജില്ലയിലെ കുത്തിയതോട് പോലീസ് സ്റ്റേഷനിലേക്കാണ് ബോസിന് സ്ഥലംമാറ്റം കിട്ടിയത്.
Post Your Comments