ബംഗളുരു ; തിങ്കളാഴ്ച എച്.ഡി.കുമാരസ്വാമി കർണ്ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും. മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് രാജ്ഭവനിൽ എത്തി ഗവർണറെ കണ്ടിരുന്നു. ശേഷം തന്നെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചെന്നും ഭൂരിപക്ഷം തെളിയിക്കാൻ പതിനഞ്ച് ദിവസത്തെ സമയം അനുവദിച്ചെന്നും കുമാരസ്വാമി അറിയിച്ചു. കൂടാതെ തങ്ങളുടെ എംഎൽഎമാരെ തട്ടിയെടുക്കാനുള്ള ബിജെപിയുടെ ‘ഓപ്പറേഷൻ കമല’ ഇപ്പോഴും തുടരുകയാണെന്നും സ്ഥിരതയുള്ള സർക്കാർ ഉണ്ടാക്കുമെന്നും കുമാരസ്വാമി പറഞ്ഞു.
തിങ്കളാഴ്ച ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞ നടക്കുക. മമതാ ബാനർജി, എംകെ സ്റ്റാലിൻ, മായാവതി, ചന്ദ്രശേഖർ റാവു, ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ് എന്നിലവരുൾപ്പെടെ പ്രതിപക്ഷ ദേശീയ നേതാക്കളെയും കോൺഗ്രസും എസ്ജെഡിയും ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്.
Also read ; കര്‍ണാടക ഗവർണർ രാജിവയ്ക്കണമെന്ന ആവശ്യവുമായി സീതാറാം യെച്ചൂരി
Post Your Comments