India

ഡല്‍ഹി സ്‌ഫോടനത്തെക്കുറിച്ച് തീവ്രവാദിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തെക്കുറിച്ച് തീവ്രവാദിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. താനും മിര്‍സാ ഷതാബ ബഗും ചേര്‍ന്നായിരുന്നു അന്ന് സരോജിനി നഗര്‍ മാര്‍ക്കറ്റില്‍ ബോംബ് വെച്ചത്. സരോജിനി നഗറില്‍ ദീപാവലി ദിനത്തില്‍ ബോംബ് വെച്ചത് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അറിവോടെയാണെന്നാണ് വെളിപ്പെടുത്തിയത്. 2005 ല്‍ ഡല്‍ഹിയില്‍ 80 ലധികം പേര്‍ കൊല്ലപ്പെട്ട ഒക്‌ടോബര്‍ 29 ലെ സ്‌ഫോടന പരമ്പരയില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദി ജുനൈദ് എന്ന് വിളിക്കപ്പെടുന്ന ആരിസ് ഖാന്റേതാണ് വെളിപ്പെടുത്തല്‍. 2005 ഒക്‌ടോബര്‍ 29 ന് ആദ്യ സ്‌ഫോടനം വൈകുന്നേരം 5.35 നായിരുന്നു.

പഹാഡ് ഗഞ്ചിലെ തൂത്തി ചൗക്കില്‍ 17 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 108 പേര്‍ക്കാണ് പരിക്കേറ്റത്. 25 മിനിറ്റ് കഴിഞ്ഞപ്പോള്‍ തിരക്കേറിയ സരോജിനി നഗര്‍ ചന്തയില്‍ 50 പേര്‍ മരണമടഞ്ഞു. 104 പേര്‍ക്കായിരുന്നു പരിക്കേറ്റത്. മൂന്നാമത്തെ സ്‌ഫോടനം ഒക്ലിയിലായിരുന്നു. 13 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. താനും മിര്‍സാ ഷതാബ് ബേഗ്, 2008 സെപ്തംബറില്‍ ബാട്‌ലയിലെ ഒരു വീട്ടില്‍ വെച്ച് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ട ആതിഫ് അമീന്‍, മൊഹമ്മദ് ഷക്കീല്‍, സഖിബ് നിസാര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു സ്‌ഫോടക വസ്തുക്കള്‍ വെച്ചതെന്ന് ആരിസ് ഖാന്‍ പറഞ്ഞു.

ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന് സംഭവത്തില്‍ പങ്കുണ്ട്. ഇയാള്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും പറഞ്ഞു. സാദിഖ് ഇസ്രാര്‍ ഷെയ്ഖ് എന്ന ഐഎം അംഗമാണ് ഐഇഡി തയ്യാറാക്കിയത് ഡല്‍ഹിയിലെ ജസോളയില്‍ ഇയാള്‍ വാടകയ്ക്ക് എടുത്ത ഫ്‌ളാറ്റിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതെന്നും ജുനൈദ് തങ്ങളോട് പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു. പത്തുവര്‍ഷത്തോളം അന്വേഷണം നടത്തിയ ശേഷം ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ചാണ് ജുനൈദ് പിടിയിലായത്.

ഏപ്രിലില്‍ എന്‍ഐഎ ഇയാള്‍ക്കെതിരേ അന്വേഷണം നടത്തി. ഈ സമയത്ത് ആതിഫ് അമീന്‍ പഹാഡ് ഗഞ്ചില്‍ ഐഇഡി വെച്ചു. മൂന്നാമത്തേത് ഡിറ്റിസി ബസില്‍ വെച്ചത് മുഹമ്മദ് ഷക്കീലും സക്കീബ് നിസാറുമായിരുന്നു സ്‌ഫോടനത്തിന് പിന്നില്‍ ലഷ്‌ക്കര്‍ ഇ തയ്ബയുടെ പ്രവര്‍ത്തകരാണെന്ന കണ്ടെത്തല്‍ കേസ് അന്വേഷിക്കുന്ന നഗരപോലീസിനെ പുതിയ ചില സംശയങ്ങളിലേക്ക് നയിച്ചിരിക്കുകയാണ്.

2006 ല്‍ ഈ കേസില്‍ അഞ്ചു ജമ്മു സ്വദേശികളായ താരിഖ് ദര്‍, മൊഹമ്മദ് ഹുസൈന്‍ ഫാസ്ലി, റഫീഖ് ഷാ, ഫാറൂഖ് അഹമ്മദ് ബാറ്റ്‌ലൂ, ഗുലാം അഹമ്മദ് ഖാന്‍ എന്നിവര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിനൊപ്പം ലഷ്‌ക്കര്‍ ഇ തയ്ബയുമായി ബന്ധമുള്ള അബു ഹുസേഫാ, അബു അല്‍ കുവാമ, അബു സെയ്ദ്, റഷീദ് മന്‍സൂര്‍, സജ്ജാദ് സലാഫി എന്നിവര്‍ക്കെതിരേ തീവ്രവാദി പ്രവര്‍ത്തനത്തില്‍ പങ്കാളിത്തവും ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button