India

ആത്മവിശ്വാസമുണ്ട്, ബിജെപിയുടെ ആഹ്ലാദ പ്രകടനം വൈകിട്ട് അഞ്ചിന് നടത്തുമെന്നും യെദിയൂരപ്പ

ബംഗലുരു: കര്‍ണാടകയില്‍ ഇപ്പോഴും രാഷ്ട്രീയം കലങ്ങി മറിയുകയാണ്. ഇന്ന് വൈകുന്നേരം യെദിയൂരപ്പ വിശ്വാസവോട്ട് നേടുകയാണ്. വിശ്വാസവോട്ടെടുപ്പ് തങ്ങള്‍ക്ക് തന്നെയാണ് എന്ന് ഉറച്ച വിശ്വാസത്തിലാണ് യെദിയൂരപ്പ. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എംഎല്‍എമാര്‍ തങ്ങളെ പിന്തുണയ്ക്കുമെന്നും വൈകിട്ട് അഞ്ച് മണിക്ക് ശേഷം ആഹ്ലാദ പ്രകടനം ഉണ്ടായിരിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.

രാവിലെ 11 മണി മുതല്‍ പ്രോട്ടേം സ്പീക്കര്‍ക്ക് കീഴില്‍ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും. വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ വിധാന്‍ സൗധാ പരിസരത്ത് നിരോധനാജ്ഞ പൊറുപ്പെടുവിച്ചു. വൈകിട്ട് നാലു മണിക്ക് വിശ്വസവോട്ടെടുപ്പ് നടക്കുമെന്നിരിക്കെ രാവിലെ ആറു മുതല്‍ 12 മണി വരെയാണ് നിരോധനാജ്ഞ.

എല്ലാ കണ്ണുകളും കോണ്‍ഗ്രസ്, ജെഡിഎസ് എന്നിവയില്‍ നിന്നുള്ള 18 ലിംഗായത്ത് എംഎല്‍എമാരിലാണ്. വിശ്വാസവോട്ടെടുപ്പ് നടക്കുമ്‌ബോള്‍ ഇവര്‍ തങ്ങള്‍ക്ക് അനുകൂലമായി വോട്ടു ചെയ്യുമെന്നും രാഷ്ട്രീയ ഭാവി മുന്‍ നിര്‍ത്തി ഇവര്‍ സമുദായത്തിന്റെ എതിര്‍പ്പ് വിളിച്ചു വരുത്താന്‍ തയ്യാറാകില്ലെന്നുമാണ് ബിജെപി പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button