International

നവാസ്​ ഷെരീഫി​ന്റെ പരാമർശം പ്രസിദ്ധീകരിച്ചു; പ്രമുഖ ദിനപത്രത്തിന്റെ വിതരണം തടഞ്ഞ് പാകിസ്ഥാൻ

വാഷിങ്​ടണ്‍: മുംബൈ ഭീകരാക്രമണം സംബന്ധിച്ച മുന്‍ പാക്​ പ്രധാനമന്ത്രി നവാസ്​ ഷെരീഫിന്റെ വിവാദ പരാമർശം പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ച് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇംഗ്ലീഷ്​ ദിനപത്രമായ ഡോണിന്റെ വിതരണം പാകിസ്ഥാൻ തടഞ്ഞു. മെയ്​12ലെ പത്രത്തില്‍ പ്രസിദ്ധീകരിച്ച നവാസ്​ ഷെരീഫുമായുള്ള അഭിമുഖത്തില്‍ പാക്​ സൈന്യത്തിന്​ അതൃപ്​തി നല്‍കുന്ന പരാമര്‍ശം ഉള്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിൽ 15 മുതല്‍ തന്നെ പത്രത്തിന്റെ വിതരണം തടഞ്ഞിരുന്നു. അതേസമയം മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണിതെന്ന് റിപ്പോര്‍ട്ടേഴ്​സ്​ വിത്തൗട്ട്​ ബോര്‍ഡേഴ്​സ്​ (ആര്‍.എസ്​.എഫ്​) അപലപിച്ചു.

Read Also: ഡല്‍ഹി സ്‌ഫോടനത്തെക്കുറിച്ച് തീവ്രവാദിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button