ബംഗളൂരു: വിശ്വാസവോട്ടിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കോണ്‍ഗ്രസിന് ആശ്വാസം. രാവിലെ മുതല്‍ സഭയിലെത്താതിരുന്ന കോണ്‍ഗ്രസിന്റെ ആനന്ദ് സിങ്ങും പ്രതാപ് ഗൗഡ പാട്ടീലും നീണ്ട നാടകത്തിനൊടുവില്‍ സഭയിലെത്തി.
ഈ രണ്ട് പേരും വിട്ടുനിന്നതോടെ സഭയിലെ അംഗസംഖ്യ 219 ആയി കുറഞ്ഞിരുന്നു. കുറേ നിമിഷത്തെ നാടകത്തിനൊടുവിലായിരുന്നു ഇരുവരും സഭയിലേക്ക് എത്തിയത്. സഭയിലെത്താതെ, ഹോട്ടലില്‍ നിന്ന ഇരുവരുടെയുമടുത്തേക്ക് കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതാക്കള്‍ അവര്‍ക്കുള്ള വിപ്പുമായി എത്തുകയായിരുന്നു. എന്നാല്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ അവര്‍ തയ്യാറായിരുന്നില്ല.
ഇവരെ കാണാനെത്തിയ കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതാക്കളെ തടയാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ ശ്രമിച്ചത് ഹോട്ടലില്‍ വലിയ ബഹളത്തിനും ഇടയാക്കിയിരുന്നു. തുടര്‍ന്ന് ഹോട്ടലില്‍ കടക്കാന്‍ ശ്രമിച്ച കെ.സി വേണുഗോപാല്‍ എം.പിയെ സെക്യൂരിറ്റി തടഞ്ഞുവച്ചു. ഇതോടെ കോണ്‍ഗ്രസ് നേതാവ് ഉഗ്രപ്പ ഇവരോട് കയര്‍ത്തു സംസാരിക്കുകയും വിലക്ക് മാറ്റി നേതാക്കള്‍ ഹോട്ടലില്‍ കയറുകയും ചെയ്തു. ഇതിനു ശേഷമാണ് ഇരുവരും സഭയിലേക്ക് തിരിച്ചെത്തിയത്.
Post Your Comments