പത്തനംതിട്ട: രോഗിയായ മാതാവിനൊപ്പം കഴിഞ്ഞിരുന്ന മകളെയും മകനെയും പീഡിപ്പിച്ച 19കാരനായ ബന്ധു പിടിയില്‍. പന്നിവിഴ സ്വദേശി സ്റ്റെജില്‍ ബാബുവിനെ (19) യാണ് അടൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ച അമ്മയ്ക്കൊപ്പം കഴിഞ്ഞിരുന്ന 12 വയസുള്ള പെണ്‍കുട്ടിയും 11 വയസുള്ള ആണ്‍കുട്ടിയുമാണ് പീഡനത്തിനിരയായത്.
also read: ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനം, സിപിഎം ഏര്യ സെക്രട്ടറി അറസ്റ്റില്‍
പ്രതി 2016 മുതല്‍ പീഡിപ്പിച്ച് വരികയായിരുന്നെന്ന് പോലീസിനോട് കുട്ടികള്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ കുട്ടികളുടെ മാതാവ് മരിച്ചു. ഇതിനു ശേഷം കോഴിക്കോട് പിതാവിന്റെ സഹോദരിയുടെ വീട്ടിലേക്ക് കുട്ടികളെ മാറ്റിയിരുന്നു. അവിടെ വെച്ച് ആണ്‍കുട്ടിയുടെ സ്വഭാവത്തില്‍ വന്ന മാറ്റത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. തുടര്‍ന്ന് കഴിഞ്ഞ 28ന് ബന്ധുക്കള്‍ താമരശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവം നടന്നത് അടൂരിലായതിനാല്‍ കേസ് അടൂര്‍ പോലീസിന് കൈമാറി. അടൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
Post Your Comments