മനാമ : സൗദിയിലെ രണ്ടിടങ്ങളിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്നു മലയാളികളടക്കം ഏഴുപേര്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച പുലര്‍ച്ചെ റിയാദ്മക്ക ഹൈവേയിലെ സാദിഖില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് കൊല്ലം റോഡുവിള സ്വദേശികളായ പാരവിള പുത്തന്‍ വീട്ടില്‍ മുഹമ്മദ് ഹനീഫ സൈനുദ്ദീന്‍ (58), മകന്‍ സൈനുദ്ദീന്‍ നാജി (23) എന്നിവരാണ് മരിച്ചത്. ഒരു ബംഗ്ലാദേശി ഉള്‍പ്പെടെ മറ്റു നാലുപേര്‍ കൂടി അപകടത്തിൽ മരിച്ചു. മൃതദേഹങ്ങള്‍ സാദിഖിലെ ആശുപത്രി മോര്‍ച്ചറിയില്‍.
കിഴക്കന്‍ പ്രവിശ്യയിലെ ഖരിയ അല്‍ ഉലയയില്‍നിന്ന് അന്‍പതു പേരുമായി ബുധനാഴ്ച രാത്രി പുറപ്പെട്ട ബസ് റിയാദില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയാണ് അപകടത്തിൽപെട്ടത്. കൊല്ലത്തുനിന്നുള്ള ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കാന്‍ സൈനുദ്ദീന്റെ ഭാര്യയും മകളും മക്കയില്‍ എത്തിയിരുന്നു. ഇവരെ കാണാനാണ് സൈനുദ്ദീനും,മകനും പുറപ്പെട്ടത്.
ജിദ്ദ ലൈത്ത് റോഡ് ചെക്ക് പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ട്രെയിലറിനു പിന്നില്‍ വാഹനം ഇടിച്ച് ചങ്ങരംകുളം കോക്കൂര്‍ സ്വദേശിയും, ഷാമി ട്രേഡിംഗ് കമ്പനിയുടെ അസീര്‍ജിസാന്‍ മേഖല സെയില്‍സ്മാനുമായിരുന്ന സഹീര്‍ കോട്ടിരിഞ്ഞാലിൽ (42) ആണ് മരിച്ച മറ്റൊരു മലയാളി. തലയ്ക്ക് ഗുരുതരമായി മുറിവേറ്റ സഹീറിനെ ഹൈവേ പൊലീസ് ഉടനെ ജിദ്ദ മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍.
ഭാര്യ അസ്മാബി. മക്കള്‍: ഫാത്തിമ നസ്‌റീന്‍ (13), നഫീസത്തുല്‍ മിസ്‌റിയ (11), ഫാത്തിമ മഹ്‌റിന്‍ (9)
Also read ; ദൃശ്യം സിനിമയെ വെല്ലുന്ന കൊലപാതകം : കണ്ണന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
Post Your Comments