ചണ്ഡിഗഡ്: ഗൃഹനാഥയെയും മരുമകളെയും കൊലപ്പെടുത്തിയ ശേഷം വീട് കൊള്ളയടിച്ച വീട്ടുജോലിക്കാരന് പിടിയിൽ. അന്യസംസ്ഥാന തൊഴിലാളിയായ ഹരിഷ് എന്ന ആളാണ് സംഭവത്തിൽ പിടിയിലായത്.
ഹസന്‍പുര്‍ സ്വദേശിയും അധ്യാപകനുമായ വിനോദ് കുമാറിന്റെ അമ്മ രാജ് ബാലയും (75) ഭാര്യ സുമനും (45) എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്.
also read:പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; കാമുകനും കൂട്ടാളികളും പിടിയിൽ
എട്ടു മാസം മുൻപാണ് പ്രതി വീട്ടുജോലിക്കായി ഇവിടെ എതിർത്തിയത്. വിനോദ് സ്കൂളില്‍ പോയപ്പോഴായിരുന്നു കൊലപാതകം. ഭാര്യയെ ഫോണിൽ വിളിച്ചിട്ടും കിട്ടാതിരുന്നതിനെ തുടർന്ന്, വീട്ടിലെത്തി അന്വേഷിക്കാന്‍ സുഹൃത്തിനോട് ആവശ്യപ്പെടുകയായിരുന്നു. സുഹൃത്ത് വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം നാട് വിടാൻ ശ്രമിച്ച പ്രതിയെ
റെയില്‍വെ സ്റ്റേഷനില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.
Post Your Comments