ജയ്‌പൂര്‍: പെണ്‍മക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന 45കാരിയായ യുവതിയെ ഭർത്താവ് കോടാലി കൊണ്ട് വെട്ടികൊന്നു. രാജസ്ഥാനിലെ ഖേര്‍ഖഡ ഗ്രാമത്തിലാണ് സംഭവം. മാതാപിതാക്കളെ കാണണമെന്ന ഭാര്യയുടെ ആവശ്യമാണ് ഭർത്താവിനെ ചൊടിപ്പിച്ചത്.
ALSO READ: നിരവധി തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു: ഒടുവില്‍ യുവതിയെ മരണം തട്ടിയെടുത്തത് ഇങ്ങനെ
തന്റെ മാതാപിതാക്കളെ കാണാൻ പോകണമെന്ന് യുവതി പറഞ്ഞതിനെ തുടർന്ന് ദമ്പതികൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതാണ് ഒടുവിൽ യുവതിയുടെ കൊലപാതകത്തിൽ കലാശിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പ്രതി ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Post Your Comments