തൃക്കരിപ്പൂര്‍: പലതവണ ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ ഒടുവില്‍ മരണം കീഴടക്കിയത് ഇങ്ങനെ തൃക്കരിപ്പുര്‍ എടാട്ടുമ്മല്ലിലെ ലക്ഷ്മണന്‍-ശ്യാമള ദമ്പതികളുടെ മകള്‍ കെ വി ശ്യാമ(30) യാണു തൂങ്ങി മരിച്ചത്. ആഴ്ചകള്‍ക്കു മുമ്പായിരുന്നു തൃക്കരിപ്പൂര്‍ തട്ടാര്‍ക്കാടവ് പാലത്തിനു മുകളില്‍ നിന്നു താഴേയ്ക്കു ചാടിയത്.
അന്നു നാട്ടുകാര്‍ ചേര്‍ന്നു യുവതിയെ രക്ഷിച്ചിരുന്നു. മറ്റൊരു തവണ കൈഞരമ്പു മുറിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ബുധനാഴ്ച രാവിലെയാണു യുവതിയെ വീടിന്റെ ഒന്നാം നിലയിലെ ബാത്ത്റൂമിന്റെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചീമേനിയില്‍ സന്തോഷാണ് ഭര്‍ത്താവ്. ഒരു കുട്ടിയുണ്ട്.
Post Your Comments