ന്യൂഡൽഹി: ശനിയാഴ്ച വിശ്വാസ വോട്ട്. തയ്യാറെന്നു കൊണ്ഗ്രെസ്സ് സുപ്രീം കോടതിയിൽ അറിയിച്ചു. യെദിയൂരപ്പ ഗവര്‍ണര്‍ക്ക് നല്കിയ കത്ത് മുകുള്‍ റോഹ്ത്തഗി കോടതിയില്‍ ഹാജരാക്കി. കത്തുകള്‍ റോഹ്ത്തഗി കോടതിയില്‍ വായിച്ചു. തനിക്ക് പിന്തുണയുണ്ടെന്നും പിന്തുണ സഭയില്‍ തെളിയിക്കുമെന്നും കത്തില്‍ യെദിയൂരപ്പ അവകാശപ്പെടുന്നു.
എന്നാല്‍ 104 അംഗങ്ങളല്ലാതെ മറ്റ് പിന്തുണക്കുന്നവരുടെ പേരുവിവരങ്ങള്‍ നല്‍കിയിട്ടില്ല. ഭൂരിപക്ഷം നിയമസഭയില്‍ തെളിയിച്ചാല്‍ മതിയെന്നാണ് റോഹ്ത്തഗി വാദിച്ചത്. ഈ സാഹചര്യത്തിൽ നാളെ വിശ്വാസ വോട്ടിന് തയ്യാറെന്ന് കോൺഗ്രസ്സും സമ്മതിച്ചിരിക്കുകയാണ്.
Post Your Comments