![](/wp-content/uploads/2018/05/arvind-kejriwal.png)
ന്യൂഡല്‍ഹി: ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്നും വീഡിയോയുടെ ഒരു പകര്‍പ്പ് തനിക്കു നല്‍കണമെന്നും കേജ്രിവാൾ ആവശ്യപ്പെട്ടിരുന്നു. വീഡിയോ ചിത്രീകരിക്കുന്നത് പോലീസ് അംഗീകരിച്ചെങ്കിലും പകര്‍പ്പ് നല്കുന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
Read Also: കര്‍ണാടക ബിജെപി തന്നെ ഭരിക്കും : സൂചനകള്‍ ഇങ്ങനെ
കഴിഞ്ഞ ഫെബ്രുവരി 19-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തിൽ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് തന്നെ ആപ് എംഎല്‍എമാര്‍ മര്‍ദ്ദിച്ചുവെന്ന് ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശ് ആരോപിക്കുകയായിരുന്നു. ഈ യോഗത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് അരവിന്ദ് കേജ്രിവാളിനെ പോലീസ് ചോദ്യം ചെയ്തത്.
Post Your Comments