ഹൈദരാബാദ്: ബിജെപി വിജയത്തിനു പിന്നാലെ ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കര്‍ണാടകയിലുള്ള ജെഡിഎസ്- കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കടുത്ത ഭീഷണിയാണുള്ളതെന്നെന്നാണ് അദ്ദേഹം പറഞ്ഞത്. അതിലാല്‍ ഇവരെ കേരളത്തിലേക്ക് കൊണ്ടു വരാന്‍ തീരുമാനിച്ചിരുന്നു. ഇതിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നില്ല. ഇക്കാരണത്താല്‍ തന്നെ ഹൈദരാബാദിലേക്ക് റോഡ് മാര്‍ഗമാണ് സഞ്ചരിച്ചതെന്നും ഇത് ജനാധിപത്യപരമാണോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹുമാനപ്പെട്ട കോടതിയെ മാത്രമാണ് പൊതുജനത്തിന് വിശ്വാസമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments