ബംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റതിന് മുഖ്യ കാരണം സിദ്ധരാമയ്യയാണെന്ന ആരോപണവുമായി സ്പീക്കര്‍ കെ.ബി കോലിവാഡ് രംഗത്ത്. കോലിവാഡും തെരഞ്ഞെടുപ്പില്‍ തോറ്റിരുന്നു. റാണിബെന്നൂര്‍ എന്ന മണ്ഡലത്തില്‍ കര്‍ണാടക പ്രജ്ഞാവന്ത ജനത പാര്‍ട്ടി (കെ.പി.ജെപി) സ്ഥാനാര്‍ഥി ആര്. ശങ്കറിനോടാണ് സ്പീക്കര്‍ ദയനീയമായി തോറ്റത്. കര്‍ണാടകയില്‍ ജെഡിഎസുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ക്കായി ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തിലാണ് സ്പീക്കര്‍ സിദ്ധരാമയ്യയ്ക്കെതിരെ ആഞ്ഞടിച്ചത്.
തന്നെ ശങ്കറുമായി മത്സരിപ്പിച്ചതിന് പിന്നില്‍ സിദ്ധരാമയ്യയാണെന്നും കോണ്‍ഗ്രസ് രക്തത്തിന്റെ അംശം പോലും സിദ്ധരാമയ്യയിലില്ലെന്നും സ്പീക്കര്‍ തുറന്നടിച്ചു. ഇതോടൊപ്പം തന്നെ കോണ്‍ഗ്രസിനെ ലിംഗായത്തുകളില്‍ നിന്നും അകറ്റിയത് സിദ്ധരാമയ്യയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്പീക്കറുടെ വിമര്‍ശനങ്ങള്‍ക്ക് വികാരപരമായാണ് സിദ്ധരാമയ്യ പ്രതികരിച്ചത്. എല്ലാവരും ഇപ്പോള്‍ തന്നെ കുറ്റപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
Post Your Comments