ലഖ്നൗ: ട്രെയിനുകളില്‍ സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന സുരക്ഷയൊരുക്കാനൊരുങ്ങി റെയില്‍വേ.
ഇതിനായി ട്രെയിനുകളില്‍ രാത്രിയിലാണ് പൊലീസുകാരെ നിയമിക്കുക. ഇലക്ട്രിക് സ്വിച്ചിന് മുകളിലാണ് അപായ സൈറണ്‍ സ്വിച്ച് സ്ഥാപിക്കുക. സ്വിച്ച് അമര്‍ത്തിയാല്‍ ഗാര്‍ഡിന്റെ കോച്ചില്‍ അലാറം മുഴങ്ങുകയും, അപക ത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ഇടപെടാന്‍ സാധിക്കുകയും ചെയ്യും.
വനിതാ കോച്ചുകള്‍ക്ക് പ്രത്യേക നിറം നല്‍കാനും, പ്ലാറ്റ് ഫോമുകളില്‍ ലേഡീസ് കോച്ചുകള്‍ കവര്‍ചെയ്യും വിധം സി.സി ടി.വി കാമറ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് റെയില്‍വേ അറിയിച്ചു. കൂടുതല്‍ വനിതാ പോലീസുകാരെ നിയോഗിക്കാനും ട്രെയിനില്‍ അപകട സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അറിയിക്കാനായി സൈറണ്‍ സ്വിച്ച് സ്ഥാപിക്കാനും പദ്ധതിയിടുന്നതായി എന്‍.ഇ.ആര് ചീഫ് പി.ആര്.ഒ സഞ്ജയ് യാദവ് അറിയിച്ചു.
Post Your Comments