മുംബൈ: ഫുട്ബോള്‍ മത്സരങ്ങളെ ഓര്‍മിപ്പിക്കുന്ന സൗഹൃദ കാഴ്ചയ്ക്കാണ് ഇന്നലെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ആവേശകരമായ മത്സരത്തിനൊടുവില്‍ ലോകേഷ് രാഹുലും, ഹാര്‍ദ്ദിക് പാണ്ഡ്യയും പരസ്പരം ജേഴ്സികൾ കൈമാറുമ്പോൾ ആരാധകർ കൈയടിയോടെയാണ് ഇതിനെ വരവേറ്റത്. മത്സരങ്ങള്‍ക്ക് ശേഷം പരസ്പരം ജേഴ്സികള്‍ കൈമാറുന്നത് ഫുട്ബോളില്‍ സുപരിചിതമാണെങ്കിലും ക്രിക്കറ്റിൽ അങ്ങനെയല്ല. മൂന്ന് റണ്‍സിന്റെ വിജയം മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയതിന് പിന്നാലെ മുംബൈ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും, പഞ്ചാബ് ബാറ്റ്സ്മാന് ലോകേഷ് രാഹുലും തങ്ങളുടെ ജേഴ്സി ഊരി പരസ്പരം കൈമാറുകയും അവ ധരിക്കുകയും ചെയ്യുകയായിരുന്നു.
The beauty of #VIVOIPL. Check out their jerseys. pic.twitter.com/BBGCHleJEE
— IndianPremierLeague (@IPL) May 16, 2018
Post Your Comments