ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി ബി എസ് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്യുന്നത് തടയാനാകില്ലെന്ന് സുപ്രീം കോടതി. രണ്ട് മണിക്കൂര്‍ പിന്നിട്ട മാരത്തോണ്‍ വാദത്തിന് ഒടുവിലാണ് സുപ്രീം കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. യദിയൂരപ്പയെ കക്ഷി ചേര്‍ത്ത് വിഷയത്തില്‍ വീണ്ടും വാദം കേള്‍ക്കുമെന്ന് മൂന്നംഗ സുപ്രീംകോടതി ബഞ്ച് വ്യക്തമാക്കി.
കര്‍ണാടകയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസും ജെഡിഎസും സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു വാദം. അര്‍ധരാത്രി 2.08നാണ് വാദം ആരംഭിച്ചത്. തുടക്കത്തില്‍ ഗവര്‍ണറുടെ വാദം റദ്ദാക്കണമെന്ന വാദമായിരുന്നു സ്വിംഗി ഉന്നയിച്ചത്. എന്നാല്‍ ഒടുവില്‍ യെദിയൂരപ്പയെ സത്യപ്രതിജ്ഞ അനുവദിക്കരുതെന്ന് വാദിക്കുകയായിരുന്നു.
also read:ചീഫ് ജസ്റ്റിസിനെ സമീപിച്ച് കോൺഗ്രസ്
സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ സ്വാഗതം ചെയ്ത നടപടി ചോദ്യം ചെയ്യാനാകില്ലെന്ന് പറഞ്ഞ കോടതി അതേസമയം ഗവര്‍ണറുടെ ഓഫിസിന് നോട്ടിസ് അയയ്ക്കുമെന്ന് അറിയിച്ചു. സര്‍ക്കാരിയ കമ്മിഷന് ശുപാര്‍ശ പ്രകാരം, സര്‍ക്കാരുണ്ടാക്കാന്‍ മൂന്നാമത്തെ പരിഗണന നല്കേണ്ടതു തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യത്തിനാകണമെന്നും അതു കഴിഞ്ഞേ തനിച്ചു ഭൂരിപക്ഷമില്ലാത്ത വലിയ ഒറ്റക്കക്ഷിയെ പരിഗണിക്കേണ്ടതുള്ളൂ എന്നും കോണ്‍ഗ്രസിനു വേണ്ടി മുതിര്‍ന്ന നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിങ്വി വാദിച്ചു.
കേവല ഭൂരിപക്ഷം നേടിയ പാര്‍ട്ടി, അല്ലെങ്കില്‍ തിരഞ്ഞെടുപ്പിനു മുന്‍പുള്ള സഖ്യങ്ങളില്‍ ഏറ്റവും വലുത് എന്നിങ്ങനെയാണ് ആദ്യ രണ്ടു പരിഗണനകള്‍. ഗോവയിലും മണിപ്പുരിലും മേഘാലയയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ല സര്‍ക്കാര്‍ ഉണ്ടാക്കിയതെന്നും സിങ്വി ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ബിജെപിക്കു വേണ്ടി എത്തിയ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയും സിങ്വിയുടെ വാദങ്ങളെ എതിര്‍ത്തു.
കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ബിജെപിക്കു വേണ്ടി എത്തിയ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയും സിങ്വിയുടെ വാദങ്ങളെ എതിര്‍ത്തു. സത്യപ്രതിജ്ഞ നീട്ടി വെയ്ക്കരുതെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു. നിലവിലെ പ്രശ്നങ്ങള്‍കൊണ്ട് ആകാശം ഒന്നും ഇടിഞ്ഞു വീഴില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് കോടതി ചോദ്യം ചെയ്യുകയും ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം അനുവദിച്ചത് എന്തിനെന്ന് ചോദിച്ചു. ഇതോടെ പത്ത് ദിവസത്തേക്കോ ഏഴ് ദിവസത്തേക്കോ ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള കാലാവധി കുറയ്ക്കാമെന്ന് റോത്തഗിയും വേണുഗോപാലും നിലപാടെടുത്തു.
Post Your Comments