Kerala

സംസ്ഥാനത്തെ സ്കൂളുകളിൽ ഇനി ഹെഡ്മാസ്റ്റർ ഉണ്ടാവില്ല !

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നു മുതൽ 12 വരെ ക്ലാസുകൾക്ക് ഏകീകൃത ഭരണസംവിധാനം നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ തീരുമാനപ്രകാരം അനുസരിച്ച് സ്കൂളുകളിൽ ഇനി ഹെഡ്മാസ്റ്റർ ഉണ്ടാവില്ല പകരം സ്കൂളിന്റെ ചുമതല പ്രിൻസിപ്പലായിരിക്കുമെന്നും അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ഒന്നു മുതൽ 12 വരെ ഒറ്റ സംവിധാനമായി പ്രവർത്തിക്കണം. ഒരു സ്ഥാപനത്തിൽ രണ്ടു മേധാവികൾ ഗുണകരമല്ല. സ്കൂളിന്റെ മേധാവി പ്രിൻസിപ്പലാകുന്നതോടെ അവരെ സഹായിക്കാൻ ജീവനക്കാരില്ലാത്ത അവസ്ഥയ്ക്കും പരിഹാരമാകും.

എയ്ഡഡ് സ്കൂളുകൾക്കു ഗവൺമെന്റ് എയ്ഡഡ് സ്കൂൾ എന്ന പേര് നൽകണമെന്ന അധ്യാപകരുടെ നിർദേശം പരിഗണിക്കും. അക്കാദമിക് കാര്യങ്ങളിൽ എയ്ഡഡ് മേഖലയെ മാറ്റിനിർത്തില്ല. എയ്ഡഡ് മാനേജർമാർക്കു ശിക്ഷിക്കാനുള്ള അധികാരം പിൻവലിക്കണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു. ഇതു നടപ്പാക്കാനുള്ള പ്രയാസം വിശദീകരിച്ച മുഖ്യമന്ത്രി അത് പരിശോധിക്കുമെന്നു അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button