Kerala

കുട്ടികളെ പോലെ ബാഡ്ജ് ധരിച്ച്‌ ഓടി നടന്ന് സിനിമ കാണണം; തന്റെ ആഗ്രഹം വെളിപ്പെടുത്തി മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: കുട്ടികളെ പോലെ ബാഡ്ജ് ധരിച്ച്‌ ഓടി നടന്ന് സിനിമ കാണണമെന്ന് ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന മന്ത്രി കെ കെ ശൈലജ ടീച്ചര്‍. കുട്ടികളെ പോലെ ഓടിനടന്ന് സിനിമ കാണാൻ ആഗ്രഹമുണ്ട്. ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങളില്‍ ഇടപെടേണ്ടതിനാല്‍ അതിന് കഴിയുന്നില്ലെന്നും അവർ പറയുകയുണ്ടായി. അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിലെത്തിയപ്പോഴാണ് കെ കെ ശൈലജ ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: പലിശ പണം തിരികെ നൽകിയില്ല ; ബ്ലേഡ് മാഫിയയുടെ ക്രൂരതയ്ക്ക് ഇരയായി വീട്ടമ്മ

ഈ മേള നാടിന്റെ ഉത്സവമായി മാറിയിരിക്കുകയാണ്. ഇത്രത്തോളം വിജയമാകുമെന്ന് തിരുവനന്തപുരം നഗരം കരുതിയില്ല. കുട്ടികള്‍ നേതൃത്വം നല്‍കുന്ന പരിപാടിയിൽ അവര്‍ തന്നെ സംഘാടകരും വോളന്റിയര്‍മാരും ആകുന്നത് സന്തോഷമുള്ള കാര്യമാണ്. ഇതുപോലൊരു മേള ഇതിന് മുൻപ് നടന്നിട്ടില്ലെന്നും കെ കെ ശൈലജ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button