Devotional

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

പലതരത്തിലുള്ള വിഗ്രഹങ്ങള്‍ പൂജാ മുറികളില്‍ സൂക്ഷിക്കുന്നവരാണ് ഹൈന്ദവര്‍. എന്നാല്‍ എല്ലാ രീതിയിലുമുള്ള വിഗ്രഹങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാന്‍ പറ്റില്ല. ഗണപതി വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം. ഇല്ലെങ്കില്‍ ഭാഗ്യത്തിന് പകരം നിര്‍ഭാഗ്യങ്ങള്‍ നിങ്ങളെ തേടിയെത്തും.

വീടിന്റെ പ്രവേശന കവാടത്തില്‍ ഗണേശ വിഗ്രഹങ്ങള്‍ ജോടിയായിട്ട്‌ വേണം വയ്‌ക്കേണ്ടത്‌. വലത്‌ വശത്തേയ്‌ക്ക്‌ തുമ്പിക്കൈ വരുന്ന ഗണേശ വിഗ്രങ്ങള്‍ വീട്ടില്‍ വയ്‌ക്കരുത്‌. വലത്‌ വശത്തേക്ക്‌ തുമ്പിക്കൈ വരുന്ന ഗണേശ വിഗ്രഹങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധയും പൂജകളും ആവശ്യമാണ്‌. ഇതെല്ലാം വീട്ടില്‍ ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല . അതിനാല്‍ ഇത്തരം വിഗ്രഹങ്ങള്‍ ക്ഷേത്രങ്ങളില്‍ മാത്രമെ കാണപ്പെടു. ഇടത്‌ വശത്തേയ്‌ക്കോ, നേരെയോ, വായുവിലേക്ക്‌ തുമ്പിക്കൈ വരുന്ന ഗണേശ വിഗ്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാം.

accident

മറ്റൊന്ന് വീടിന്റെ പ്രധാന കവാടത്തിന്‌ നേരെ വിപരീത ദിശയിലാണ് ഗണപതി വിഗ്രഹം വയ്‌ക്കുന്നത്. വീട്ടിലേക്ക്‌ ദോഷകരമായത്‌ ഒന്നും പ്രവേശിക്കാതെ ഗണേശന്റെ ദൃഷ്ടി ഉണ്ടാകുമെന്നാണ്‌ വിശ്വാസം. കൂടാതെ ഐശ്വര്യം നിറയ്‌ക്കുകയും ചെയ്യും. ഇത്തരത്തില്‍ ഗണേശ വിഗ്രഹം പ്രതിഷ്‌ഠിക്കുന്നതിലൂടെ വീടിന്റെ സംരക്ഷകനായി അദ്ദേഹം മാറുമെന്നാണ്‌ വിശ്വാസം.

വീട്ടിലേക്ക്‌ കയറുന്നിടത്ത്‌ ഗണേശ വിഗ്രഹം വയ്‌ക്കുകയാണെങ്കില്‍ രണ്ടെണ്ണം ആയിട്ടേ എപ്പോഴും വയ്‌ക്കാവു. ഒന്ന്‌ കവാടത്തിലേക്ക്‌ തിരിച്ചും മറ്റൊന്ന്‌ എതിര്‍ദിശയിലേക്ക്‌ തിരിച്ചും വയ്‌ക്കണം. വീടിന്റെ മറ്റേതെങ്കിലും മുറിയിലേക്ക്‌ ഗണേശ വിഗ്രഹത്തിന്റെ പുറക്‌ വശം വരുന്നത്‌ ദാരിദ്രത്തിന്‌ കാരണമാകുമെന്നാണ്‌ വിശ്വാസം അതിന്‌ പരിഹാരം കാണുന്നതിനാണ്‌ മറ്റൊരു വിഗ്രഹം കൂടി നേരെ വിപരീത ദിശയില്‍ വയ്‌ക്കുന്നത്‌. സ്വീകരണമുറിയിലെ അലമാരകളിലും ഗണേശ വിഗ്രഹങ്ങള്‍ വയ്‌ക്കാറുണ്ട്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ , വിഗ്രഹങ്ങള്‍ കുറഞ്ഞത്‌ ഒരിഞ്ച്‌ അകത്തി വയ്‌ക്കാന്‍ ശ്രദ്ധിക്കണം.

ഗണേശ വിഗ്രഹങ്ങള്‍ക്ക്‌ അടുത്ത്‌ വയ്‌ക്കുന്ന ചില സാധനങ്ങളിലും ശ്രദ്ധവേണം. തുകലില്‍ ഉണ്ടാക്കിയ സാധനങ്ങള്‍ ഗണേശ വിഗ്രഹത്തിന്‌ സമീപം വയ്‌ക്കരുത്‌.ഉദാഹരണമായി ബെല്‍റ്റ്‌, ഷൂസ്‌, ബാഗ്‌ ഉള്‍പ്പടെ തുകല്‍ നിര്‍മ്മിതമായ വസ്‌തുക്കളെല്ലാം വിഗ്രഹത്തിന്‌ അടുത്തു നിന്നും മാറ്റി വയ്‌ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button