കൊല്ലം: തെന്മലയില്‍ 16കാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പണമിടപാടിലുണ്ടായ ബാധ്യത പരിഹരിക്കാന്‍ പെണ്‍കുട്ടിയെയും അമ്മയെയും അച്ഛന്‍ സുഹൃത്തിന് കൈമാറുകയായിരുന്നു. പലതവണ പലയിടങ്ങളില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടു.
സംഭവത്തില്‍ അമ്മയും ബന്ധുവും പോലീസ് പിടിയിലായി. എന്നാല്‍ അച്ഛന്‍ അടക്കമുള്ള മൂന്ന് പ്രതികള്‍ ഒളിവിലാണ്. 2016 മുതല്‍ അച്ഛന്റെ സുഹൃത്തും ബന്ധുവും അയല്‍വാസിയും നിരവധി തവണ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
also read:14 കാരിയെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിച്ചു ; പ്രതികൾ പിടിയിൽ
കൊല്ലം പുളിയറയിലെ ഫാം ഹൗസില്‍ പെണ്‍കുട്ടിയെയും അമ്മയെയും താമസിപ്പിച്ച് അച്ഛന്റെ സുഹൃത്ത് നിരവധിതവണ പീഡിപ്പിച്ചു. ഇതെല്ലാം തന്റെ അറിവോടെയാണെന്ന് കുട്ടിയുടെ അമ്മയും സമ്മതിച്ചു. കുട്ടിയെ രക്ഷപ്പെടുത്താനായി അമ്മൂമ്മ കൂട്ടിക്കൊണ്ടുപോയെങ്കിലും അമ്മയും അച്ഛനും നിര്‍ബന്ധപൂര്‍വം വീണ്ടും തെന്മലയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
Post Your Comments