ബെംഗലൂരു : കര്‍ണാടകയില്‍ ബിജെപി വന്‍ വിജയം കൊയ്തതിനു പിന്നാലെ ഭീഷണിയുയര്‍ത്തി കോണ്‍ഗ്രസ് രംഗത്ത്. വരുന്ന 24 മണിക്കൂറിനുളളില്‍ യെദിയൂരപ്പയെ താഴെയിറക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗവര്‍ണര്‍ ജനാധിപത്യത്തെ കൊന്നുവെന്ന് അദ്ദേഹം പറഞ്ഞതായും മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബിജെപി വിജയത്തിനു പിന്നാലെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. ഇന്ത്യയില്‍ ജനാധിപത്യം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ് രാഹുല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്. ബിജെപി വിജയം ആഘോഷിക്കുമ്പോള്‍ രാജ്യം ജനാധിപത്യം പരാജയപ്പെട്ടതില്‍ ദുഖം ആചരിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments