കൊല്ലം: കളിക്കുന്നതിനിടെ ഒമ്പത് വയസുകാരന്റെ തൊണ്ടയിൽ കുടുങ്ങിയ നാണയം പുറത്തെടുത്തു. തുരുത്തിപ്പുറം സ്വദേശി ആഗ്നയുടെ തൊണ്ടയിലാണ് നാണയം കുടുങ്ങിയത്. തൊണ്ടയിൽ നാണയം കുടുങ്ങിയതിനെ തുടന്ന് കുട്ടിയെ ഉടനടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ALSO READ: പ്ലാസ്റ്റിക്ക് ബോള്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
ഡോണ്‍ ബോസ്ക്കോ ആശുപത്രിയിലെ ഇഎന്‍ടി സര്ജന് ഡോ. പ്രശോഭ് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ് നാണയം പുറത്തെടുത്തത്. ആധുനിക ചികിത്സ സംവിധാനമായ ഫ്ളെക്സിബിള്‍ ഈസോഫാഗോസ്കോപ്പി ഉപയോഗിച്ചാണ് അനസ്തീസിയ നല്‍കാതെ തന്നെ നാണയം പുറത്തെടുത്തത്. മണിക്കൂറുകൾക്കകം തന്നെ കുട്ടി ആശുപത്രി വിടുകയും ചെയ്തു.
Post Your Comments