Latest NewsKeralaNews

പ്ലാസ്റ്റിക്ക് ബോള്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

കോട്ടയം: പ്ലാസ്റ്റിക്ക് ബോള്‍ തൊണ്ടയില്‍ കുരുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. കോട്ടയം അമ്പാറനിരപ്പേല്‍ വലിയവീട്ടില്‍ മുക്കാലടിയില്‍ മാക്‌സിന്‍ ഫ്രാന്‍സിസിന്‌റെ മകന്‍ എയ്ഡന്‍ ഡേവിസ് മാക്‌സിന്‍ ആണ് മരിച്ചത്. വെറും ഏഴുമാസമായിരുന്നു എയ്ഡന് പ്രായം. വ്യാഴാഴ്ച്ച രാത്രിയോടെ കളിക്കുന്നതിനിടയിലാണ് സംഭവം. കുട്ടി ബോള്‍ അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു. ഈരാട്ടുപേട്ടയിലുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. മാതാവ് ജിന്‍സി. സഹോദരങ്ങള്‍ ഏബല്‍, എയ്ഞ്ചല്‍. സംസ്‌കാരം വെള്ളിയാഴ്ച്ച 11.30ന് അരുവിത്തുറ സെന്‌റ് ജോര്‍ജ് ഫോറോനാ പള്ളിയില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button