ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കുന്നതില്‍ അനിശ്ചിതത്വം തുടരവേ, ബി.എസ് യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണര്‍ ബി.ജെ.പിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കുമെന്നാണ് സൂചന.സത്യപ്രതിജ്ഞാ ചടങ്ങിനായി ഒരുങ്ങാന്‍ പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പി നേതൃത്വം നിര്‍ദ്ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തു. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ഒരാഴ്ച സമയം അനുവദിച്ചെന്ന് ഇന്നലെ തന്നെ യെദ്യൂരപ്പ അവകാശപ്പെട്ടിരുന്നു.
ഇതിനിടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്ന് ഗവര്‍ണറെ ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യം ധരിപ്പിച്ചിരുന്നു. ആവശ്യം നിയമാനുസൃതമായി പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചുവെന്നും കര്‍ണാടക ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ജെ.ഡി(എസ്) നേതാവ് എച്ച്.ഡി കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണ്ണര്‍ ഭരണഘടനാപരമായി നീങ്ങുമെന്നും പകരം കക്ഷി രാഷ്ര്ടീയം കളിക്കില്ലന്നുമാണ് തങ്ങളുടെ വിശ്വാസമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
അതേസമയം കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ബി.ജെ.പിയെ ക്ഷണിച്ചാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ബി.എസ് യദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ വാലയെ കണ്ടതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.
Post Your Comments