കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരായ ലൈംഗികാരോപണ കുറ്റം ഹൈക്കോടതി ഒഴിവാക്കിയ സാഹചര്യത്തില്‍ വെളിപ്പെടുത്തലുമായി സരിത എസ് നായര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സരിത ഇത് വെളിപ്പെടുത്തിയത്. താന്‍ നടത്തിയ ആരോപണങ്ങള്‍ തെളിയിക്കാന്‍ സുപ്രീം കോടതി വരെ പോകുമെന്നും സരിത പറഞ്ഞു. ജയിലില്‍ വച്ച് ഞാന്‍ എഴുതിയ കത്ത് ഒഴിവാക്കാനാണ് ഹൈക്കോടതി ഉത്തരവ്. ഉമ്മന്‍ ചാണ്ടി ഇപ്പോഴും സംശയത്തിന്‌റെ നിഴലിലാണെന്ന് മാത്രമല്ല തന്‌റെ പരാതിയില്‍ പൊലീസ് അന്വേഷണം ഇപ്പോഴും പുരോഗമിക്കുന്നുമുണ്ട്. ഉമ്മന്‍ ചാണ്ടി സോളാര്‍ കേസ് സംബന്ധിച്ച ഹൈക്കോടതി വിധി തെറ്റായാണ് വ്യാഖ്യാനിക്കുന്നത്.
താന്‍ എഴുതിയ കത്ത് കേസിന്‌റെ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയാലും നിലവിലുള്ള ആരോപണങ്ങള്‍ നിലനില്‍ക്കും. മുഖ്യമന്ത്രി പിണറായി വിജയന് താന്‍ പരാതി നല്‍കിയിരുന്നുവെന്നും ഇതിന്‌റെ അടിസ്ഥാനത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തന്‌റെ മൊഴിയെടുത്തെന്നും കേസ് റജിസ്റ്റര്‍ ചെയ്താണ് അന്വേഷണം പുരോഗമിക്കുന്നതെന്നും സരിത വെളിപ്പെടുത്തി. തന്‌റെ നിയമപോരാട്ടം അവസാനിച്ചിട്ടില്ലെന്നും സുപ്രീം കോടതി വരെ പോകാന്‍ തയാറാണെന്നും സരിത വ്യക്തമാക്കി.
Post Your Comments