Gulf

അടുത്ത മൂന്ന് വർഷത്തെ സ്‌കൂൾ കലണ്ടർ പ്രഖ്യാപിച്ച് യുഎഇ

യുഎഇ: യുഎഇയിൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള സ്‌കൂൾ കലണ്ടർ പ്രഖ്യാപിച്ചു. വികസന മിനിസ്ട്രി കൗൺസിലാണ് കലണ്ടർ പ്രഖ്യാപിച്ചത്. സർക്കാർ സ്‌കൂളുകൾക്കും, സ്വകാര്യ സ്‌കൂളുകൾക്കും കലണ്ടർ ഒരുപോലെ ബാധകമാണ്. വിദേശ പാഠ്യപദ്ധതിക്ക് കീഴിൽ ഉള്ളവരും മിനിസ്ട്രി പാഠ്യപദ്ധതിക്ക് കീഴിലുള്ളവരും ഒരേ കലണ്ടറാകും പിന്തുടരുക. വിദേശ പാഠ്യപദ്ധതിക്ക് കീഴിലുള്ള സ്‌കൂളുകൾക്ക് പ്രവർത്തി ദിവസങ്ങളുടെ ക്രമീകരണങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ചെറിയ ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ സർക്കാർ സ്‌കൂൾ കലണ്ടറിലെ തീയതികളിൽ നിന്ന് ഒരുപാട് വ്യത്യാസം വരാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. ഇതിനായി ബന്ധപ്പെട്ട വകുപ്പിൽ നിന്ന് അനുമതിയും ലഭിച്ചിരിക്കണം.

ALSO READ: യുഎഇയിൽ അപകടമുണ്ടാക്കുന്നതിൽ ഇന്ത്യക്കാർ മുന്നിൽ; റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെ

യുഎഇ പാഠ്യപദ്ധതിക്ക് കീഴിലുള്ള സ്‌കൂളുകളിലെ അധ്യാപകർ അടുത്ത അധ്യയനവർഷത്തിൽ ഓഗസ്റ്റ് 26ന് ജോലിയിൽ പ്രവേശിക്കണം. സെപ്തംബർ 2നാണ് കുട്ടികൾ തിരികെ സ്‌കൂളിൽ എത്തേണ്ടത്.
ശീതകാല അവധി ഡിസംബർ 23 ന് തുടങ്ങി ജനുവരി 10ന് അവസാനിക്കും. അക്കാദമിക് സ്റ്റാഫുകൾക്ക്
ഡിസംബർ 23മുതൽ ജനുവരി 3വരെയാണ് അവധി

shortlink

Related Articles

Post Your Comments

Related Articles


Back to top button