Gulf

യുഎഇയിൽ അപകടമുണ്ടാക്കുന്നതിൽ ഇന്ത്യക്കാർ മുന്നിൽ; റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെ

ദുബായ്: റമദാനോടനുബന്ധിച്ച് റോഡിലെ തിരക്കുകളും വർധിച്ചുവരികയാണ്. റോഡ് സുരക്ഷയെക്കുറിച്ച് ചുമതല ഉള്ള ഉദ്യോഗസ്ഥർക്കും ഈ സമയം ഒരു വെല്ലുവിളി തന്നെയാണ്. കഴിഞ്ഞ വർഷം റമദാൻ സമയത്തുണ്ടായ റോഡപകടങ്ങളെക്കുറിച്ച് അധികൃതർ അടുത്തിടെ ഒരു പഠനം നടത്തുകയുണ്ടായി. ഇതിൽ ചെറുപ്പക്കാരേക്കാളും 40 വയസിന് മുകളിലുള്ളവരാണ് അപകടം ഉണ്ടാക്കുന്നതെന്ന് കണ്ടെത്തി. കൂടാതെ സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാരാണ് അപകടം ഉണ്ടാക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

Read Also: എല്ലാം ചുവപ്പിച്ച് കാക്കിയിട്ടവര്‍ തന്നെ കാക്കിയിട്ടവരുടെ ഒറ്റുകാരാവുന്ന നാട്

ഏറ്റവും കൂടുതൽ അപകടമുണ്ടാക്കുന്ന രാജ്യക്കാരുടെ കണക്ക് നോക്കിയാൽ ഇന്ത്യക്കാരാണ് മുന്നിൽ. 47 ശതമാനമാണ് ഇവർ ഉണ്ടാക്കിയ അപകടങ്ങൾ. അതേസമയം പാകിസ്ഥാനികൾ 12 ശതമാനവും ഈജിപ്റ്റുകാർ 6 ശതമാനവുമാണ് അപകടം ഉണ്ടാക്കിയത്. രാവിലെയാണ് കൂടുതൽ അപകടങ്ങളും ഉണ്ടായിരിക്കുന്നത്. ഓഫീസുകളിലേക്ക് പോകുന്ന ആളുകളാണ് കൂടുതലും അപകടത്തിൽപെട്ടിരിക്കുന്നത്. അപകടനിരക്ക് കുറവ് ശനിയാഴ്ചകളിലും കൂടുതൽ ഉള്ളത് ചൊവ്വാഴ്ചകളിലുമാണ്. റമദാൻ എന്ന പുണ്യസമയത്ത് ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം ഇരിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങളിലൂടെ നിരവധി ജീവനുകൾ പൊലിയുന്നത് വേദനാജനകമാണെന്ന് അധികൃതർ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button