ബംഗാൾ ; ഇടി മിന്നലേറ്റ് ഏഴ് പേർ മരിച്ചു. നാദിയ ജില്ലയില്‍ കൊല്ലപ്പെട്ട നാലു പേരും കര്‍ഷക തൊഴിലാളികളാണെന്നാണു വിവരം. ബങ്കൂര ജില്ലയില്‍ വയലില്‍ ജോലിചെയ്യുകയായിരുന്ന ഒരു കര്‍ഷകനും മിന്നലേറ്റു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. രാവിലെ മുതലുണ്ടായ ശക്തമായ മഴയില്‍ വിവിധ ജില്ലകളില്‍ ഒന്‍പതു പേര്‍ക്കാണ് പരിക്കേറ്റത്. നാദിയ ജില്ലയില്‍ നാലു പേരും വടക്ക് 24 പര്‍ഗാനസ് ജില്ലയില്‍ രണ്ടു പേരുമാണ് അപകടത്തില്‍പെട്ടതെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ബംഗാളില്‍ ഏപ്രില്‍ മുതല്‍ ഇതുവരെ മിന്നലേറ്റ് 25 പേരാണ് മരിച്ചത്.
Also read ; കുളത്തില്‍ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം
Post Your Comments