ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ആറ് എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് പോകുന്നതായി റിപ്പോര്‍ട്ടുകള്‍. ആറ് ബിജെപി എംഎല്‍എമാര്‍ തങ്ങളെ സമീപിച്ചുവെന്നും ഇവരുടെ പിന്തുണ കോണ്‍ഗ്രസിനാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.ബി. പാട്ടില്‍ പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗത്തിന് 78 എംഎല്‍എമാരും എത്തിച്ചേര്‍ന്നു. എന്നാല്‍ രാവിലെ എട്ട് മണിക്ക് നടക്കേണ്ടിയിരുന്ന കോണ്‍ഗ്രസ് സര്‍വകക്ഷിയോഗം നടന്നിട്ടില്ല. കാരണം യോഗം തുടങ്ങേണ്ട സമയത്ത് 66 എം.എല്‍.എമാര്‍ മാത്രമായിരുന്നു യോഗത്തില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ ഉച്ചയായപ്പോഴേക്കും കോണ്‍ഗ്രസിലെ എല്ലാ എം.എല്‍.എമാരും എത്തിച്ചേരുകയായിരുന്നു.
ജെഡിഎസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് രണ്ട് എംഎല്‍എമാര്‍ വിട്ടുനിന്നെന്നാണ് വിവരം. 6 ബിജെപി എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയെന്ന് കോണ്‍ഗ്രസും അവകാശപ്പെട്ടു.115 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് ബി എസ് യെദിയൂരപ്പ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങളിലാണ്. നാളെ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments