India

പപ്പുവിനെ തിരഞ്ഞാല്‍ ഗൂഗിള്‍ നൽകുന്നത് രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ

ന്യൂഡല്‍ഹി: ‘പപ്പു’ എന്ന് തിരഞ്ഞാൽ ഗൂഗിൾ നൽകുന്നത് രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ. ഐഎഎന്‍എസ് വാര്‍ത്ത ഏജന്‍സി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‍തിരിക്കുന്നത്. ‘പപ്പു’ എന്ന പേരില്‍ ഇമേജ് സെര്‍ച്ച്‌ ചെയ്താല്‍ രാഹുല്‍ ഗാന്ധിയുടെ വിവിധ ചിത്രങ്ങൾ ഗൂഗിൾ കാട്ടിത്തരും. പപ്പുവിന്റെ വയസ്സ് തിരഞ്ഞാല്‍ രാഹുല്‍ ഗാന്ധിയുടെ വിക്കിപീഡിയ പ്രൊഫൈലിലേക്കുള്ള ലിങ്കുകൾ ലഭിക്കും.

Read Also: അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിയ്ക്കാന്‍ സാധ്യത : ഏറ്റവും വിനാശകാരിയായ ഭൂകമ്പത്തിന് സാധ്യത

പപ്പു’ എന്ന പേരില്‍ വിക്കിപീഡിയയില്‍ ഒരു പേജുമുണ്ട്. ഇന്ത്യയില്‍ ആണ്‍കുട്ടികള്‍ക്ക് നല്‍കി വരുന്ന ഓമനപ്പേരാണ് ‘പപ്പു’ എന്നാണ് വിക്കിപീഡിയയിൽ പറയുന്നത്. പപ്പു എന്ന പേരില്‍ കാഡ്ബറീസ് നടത്തിയ പരസ്യ കാമ്പയിനും പപ്പു കാണ്‍ട് ഡാന്‍സ് സാല എന്ന പാട്ടും വിക്കിപീഡിയയിലുണ്ടെങ്കിലും രാഹുൽ ഗാന്ധിയെക്കുറിച്ച് യാതൊരുവിധ പരാമർശവും ഈ പേജിൽ ഇല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button