യു.എസ്.എ : തലയോട്ടികളും അസ്ഥികളും സൂക്ഷിക്കുന്നതിനായി പ്രേതാ മ്യൂസിയം വരുന്നു : ധൈര്യമുള്ളവര്‍ക്ക് മാത്രം പ്രവേശനം . തലയോട്ടികളും അസ്ഥികളും മുഖംമൂടികളും എന്നതിലുപരി ഈ മ്യൂസിയത്തില്‍ സൂക്ഷിക്കുന്നത് മുഴുവന്‍ പ്രേതബാധയുള്ള വസ്തുക്കള്‍. പ്രശസ്ത പ്രേത ശാസ്ത്രജ്ഞനായ ജോണ്‍സാഫിസ് അമേരിക്കയിലെ കണക്ടിക്കട്ടില്‍ ഈയിടെ ഒരു മ്യൂസിയം തുറന്നു. ലോകത്തെ പല ഭാഗങ്ങളില്‍നിന്നും ശേഖരിച്ച ‘പ്രേതബാധയുള്ള’ വസ്തുക്കളാണ് മ്യൂസിയം നിറയെ.
തലയോട്ടികള്‍, അസ്ഥികള്‍, മുഖംമൂടികള്‍, പാവകള്‍, മൂന്ന് പതിറ്റാണ്ടുകളായി നടക്കുന്ന കേസുകളുടെ വസ്തുക്കള്‍ എന്നിവ ഈ മ്യൂസിയത്തില്‍ ഉണ്ട്. ആളുകള്‍ സ്വന്തം വീടുകളില്‍ നിന്ന് ഉപേക്ഷിച്ച വസ്തുക്കളും ഈ ശേഖരങ്ങളില്‍ പെടും. വസ്തുക്കള്‍ വൃത്തിയാക്കിയതിന് ശേഷമാണ് ഇവിടെ സൂക്ഷിക്കുന്നത്.
ഒരു രാഷ്ട്രീയകുടുംബത്തിന്റെ വീട്ടില്‍ നിന്നും ലഭിച്ച ഒരു കറുത്ത ഇരുമ്പിന്റെ തലയോട്ടി, മന്ത്രവാദങ്ങള്‍ക്ക് ഉപയോഗിക്കുന്ന കറുത്ത വിഗ്രഹവും, സാത്താന്‍ സേവയ്ക്ക് ഉപയോഗിക്കുന്ന വാളും, ഒരു യുവതി ധരിച്ച പഴയ പട്ടാള ജാക്കറ്റും ഈ ശേഖരങ്ങളില്‍ പെടുന്നു. പ്രേതങ്ങളെയും ആത്മാക്കളെയും തേടി ജോണ്‍ നടത്തുന്ന യാത്രാപരിപാടി ടിവി ചാനലുകളില്‍ സൂപ്പര്‍ഹിറ്റാണ്. കുട്ടികളടക്കം ധാരാളം പേരാണ് മ്യൂസിയം കാണാന്‍ വരുന്നത്.
Post Your Comments