Gulf

യുഎഇയില്‍ മുസ്ലീം പള്ളി പണുത് ഈ ക്രിസ്ത്യന്‍ വിശ്വാസിയായ മലയാളി പ്രവാസി

ഫുജൈറ: ഫുജൈറയിൽ തൊഴിലാളികൾക്കായി മുസ്ളീം പള്ളി പണിത് പ്രവാസി മലയാളി. കായംകുളം സ്വദേശിയായ സജി ചെറിയാനാണ് റംസാൻ സമ്മാനമായി തൊഴിലാളികൾക്ക് പള്ളി പണിത് നൽകിയത്. 2003ലാണ് സജി ചെറിയാൻ യുഎഇയിൽ എത്തിയത്. തന്റെ തൊഴിലാളികൾ ജുമാ നമസ്‌കാരത്തിനായി ടാക്സി പിടിച്ച് പോകുന്നത് പലപ്പോഴും സജി കണ്ടിട്ടുണ്ട്. ഏകദേശം 20ദിർഹം എങ്കിലും ഇവർക്ക് ഇതിനായി ചിലവാകാറുണ്ട്. എങ്കിലും അവർ നമസ്കാരം മുടക്കാറില്ല.

ALSO READ: യുഎഇയില്‍ ഇത്തരം മാധ്യമങ്ങള്‍ വഴിയുള്ള പരസ്യ പ്രചാരണങ്ങള്‍ക്ക് നിയന്ത്രണം

ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് സജി ഇന്ന്. ഒരു വർഷം മുൻപാണ് പള്ളിയുടെ പണി തുടങ്ങിയത്. 1.3 മില്യൺ ദിർഹം ചിലവഴിച്ച് ഈസ്റ്റ് വില്ല റിയൽഎസ്റ്റേറ്റ് കോംപ്ലക്സ് , അൽ ഹയാൽ ഇൻഡസ്ട്രിയൽ ഏരിയയിലാണ് പള്ളി പണിഞ്ഞത്. പള്ളിയിൽ 250 വിശ്വാസികൾക്ക് ഒരേ സമയം നിക്കാനാകും.

15വർഷതിനിടെ ജീവിതത്തിലെ ഒരുപാട് ഉയർച്ചതാഴ്ചയിലൂടെ സജി ചെറിയാൻ കടന്നുപോയിട്ടുണ്ട്. ഒരു പള്ളി പണിയാനായി മുൻകൈയെടുത്തപ്പോൾ ഒരുപാട് പേർ സഹായവുമായി എത്തിയിരുന്നു. എന്നാൽ ഇതൊന്നും സജി ചെറിയാൻ സ്വീകരിച്ചില്ല. ഒരു കൃസ്ത്യൻ വിശ്വാസി മുസ്ളീം പള്ളി പണിയുന്നതിൽ അധികൃതർക്കും ഏറെ സന്തോഷമായിരുന്നു. മറിയം,ഉം എയ്‌സ എന്നായിരുന്നു പള്ളിക്ക് പേര് നൽകിയത്.
വളരെ ഗംഭീരമായി പള്ളിയുടെ ഉദ്‌ഘാടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് സജി. മുൻപ് ദിബ്ബയിൽ സജി ക്രിസ്ത്യൻ പള്ളി പണിഞ്ഞിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button