കൊല്ലം: കാണാതായ പതിനാറുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി. കൊല്ലം തെന്മലയ്ക്കടുത്താണ് സംഭവം. രണ്ട് ദിവസം മുൻപായിരുന്നു പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ തെന്മറ പുളിയാറില് നിന്നും കണ്ടെത്തിയത്. പോലീസ് തന്നെയാണ് പെൺകുട്ടി കൂട്ട മാനഭംഗത്തിന് ഇരയായ വിവരം അറിയിച്ചത്. തുടര്‍ന്നു വിവരം വൈദ്യ പരിശോധയിലൂടെ സ്ഥിരീകരിച്ചു.
ALSO READ:പതിനാറുകാരിയെ സഹപാഠിയും സുഹൃത്തുക്കളും ചെന്ന് പീഡിപ്പിച്ചു
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ക്ക് എതിരെ പോലീസ് അന്വേഷണം തുടങ്ങി. ഒരാളെ കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ഒരുഫാമില്‍ ജോലി ചെയ്യുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. പെണ്‍കുട്ടിയേയും കുടുംബത്തേയും അതിര്‍ത്തി ഗ്രാമത്തില്‍ എത്തിച്ചയാളെയാണ് അറസ്റ്റ് ചെയ്തതെന്നാണ് സൂചന.
Post Your Comments