International

അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിയ്ക്കാന്‍ സാധ്യത : ഏറ്റവും വിനാശകാരിയായ ഭൂകമ്പത്തിന് സാധ്യത

ലോസ് ആഞ്ചല്‍സ്: അഗ്നിപര്‍വ്വതം പൊട്ടിത്തെറിയ്ക്കാന്‍ സാധ്യത. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഭൗമശാസ്ത്രജ്ഞര്‍. ഹവായിയിലെ കിലോയ അഗ്‌നിപര്‍വ്വതം വീണ്ടും പൊട്ടിത്തെറിക്കാനുള്ള സാധ്യത വര്‍ധിച്ചു. അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് വമിച്ച പുകയും ചാരവും കൂടിച്ചേര്‍ന്ന് പ്രദേശമാകെ മഞ്ഞ് രൂപപ്പെട്ടിരിക്കുകയാണ്. പ്രദേശിക ഭരണകൂടം സ്ഥലത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് 2,000 ത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഹവായി ദ്വീപില്‍ നാല് പതിറ്റാണ്ടിനിടയുള്ള ഏറ്റവും വലിയ ഭൂകമ്പമുണ്ടായത്. ഭൂകമ്പം കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും അതിലും ഭീകരമായ വിപത്താണ് പിന്നാലെ വന്ന ലാവയുടെ ഒഴുക്ക് സൃഷ്ടിച്ചിരിക്കുന്നത്. അഗ്‌നിപര്‍വതത്തില്‍ വിള്ളലുകളുണ്ടായതോടെ നൂറ് മീറ്ററോളം ദൂരത്തില്‍ ലാവ വിഴുങ്ങിയിരിക്കുകയായിരുന്നു. കിലോയ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്തോടെ വിഷവാതകമടക്കമുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുകയാണ് പ്രദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button