ഗാസ: ഗാസയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ അറുപത് പേര്‍ മരിച്ചു. സംഭവത്തില്‍ 400ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉണ്ടായിരുന്നതിനേക്കാള്‍ പ്രതിഷേധക്കാരുടെ എണ്ണത്തിലും വന്‍ കുറവുണ്ടായി.
ഇസ്രയേല്‍ രൂപീകരണത്തിന്റെ 70ാം വാര്‍ഷികവേളയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. 1948 മേയ് 14നായിരുന്നു ഇസ്രയേല്‍ രൂപീകരണം. അതേസമയം, ഗാസയിലെ ഇസ്ലാമിസ്റ്റ് ശക്തിയായ ഹമാസിനെതിരെ സൈന്യം സ്വരക്ഷാ പ്രയോഗിക്കുക മാത്രമാണ് ചെയ്തതെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ പറയുന്നു. ഇസ്രായേലിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടു നടക്കുന്ന ശക്തികളാണ് ഹമാസ് എന്നും നെതന്യാഹു കുറ്റപ്പെടുത്തി.
ജറുസലേമില്‍ അമേരിക്ക എംബസി തുറന്നുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രതിഷേധമാണ് പുതിയ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പലസ്തീന്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ നിന്നും എംബസി ആസ്ഥാനം ജറുസലേമിലേക്ക് മാറ്റിയ യൂ.എസ് നടപടി വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
Post Your Comments