കര്‍ണാടക: ബിജെപിയ്‌ക്കൊപ്പം ചേരുമെന്ന പ്രചാരണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. താന്‍ ബിജെപിക്ക് ഒപ്പം പോകുമെന്ന പ്രചാരണം തെറ്റാണെന്നും എം എല്‍ എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപി ശ്രമിച്ചാല്‍ തങ്ങളും രാഷ്ട്രീയം കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എം എല്‍ എമാരെ രാജിവെപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും താന്‍ ബിജെപിക്ക് ഒപ്പം പോകുമെന്നത് ശരിയല്ലെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സര്‍ക്കാര്‍ രൂപീകരണത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കി കോണ്‍ഗ്രസ് രംഗത്തെത്തി. കര്‍ണാടകത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. പാര്‍ട്ടി രൂപീകരിക്കാന്‍ ഗവര്‍ണര്‍ അനുവദിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യമായ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും ഇന്ന് വീണ്ടും ഗവര്‍ണറെ കണ്ടേക്കുമെന്നും സൂചനയുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി ചൊവ്വാഴ്ചയും ഇരുപക്ഷവും ഗവര്‍ണറെ കണ്ടിരുന്നു. ആരും കേവലഭൂരിപക്ഷം നേടാതായതോടെ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാകുന്നത്. 117 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രൂപംകൊണ്ട കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അവകാശപ്പെടുന്നത്. 104 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.
Post Your Comments