കര്‍ണാടക: രാവിലെ 8 മണിയ്ക്ക് തുടങ്ങേണ്ടിയിരുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇതുവരെ ആരംഭിച്ചിട്ടില്ല. യോഗത്തില്‍ ഇതുവരെ എത്തിയത് 58 എം.എല്‍.എമാരാണ്. വടക്കന്‍ മേഖലയില്‍ നിന്നുള്ള എം.എല്‍.എമാരാണ് ഇതുവരെ യോഗത്തിന് എത്താത്തത്. ഇതേതുടര്‍ന്ന് അവരെ യോഗത്തില്‍ എത്തിക്കുവാനായി വിമാനം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
കര്‍ണാടകത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അതേസമയം പാര്‍ട്ടി രൂപീകരിക്കാന്‍ ഗവര്‍ണര്‍ അനുവദിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യമായ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും ഇന്ന് വീണ്ടും ഗവര്‍ണറെ കണ്ടേക്കുമെന്നും സൂചനയുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി ചൊവ്വാഴ്ചയും ഇരുപക്ഷവും ഗവര്‍ണറെ കണ്ടിരുന്നു. ആരും കേവലഭൂരിപക്ഷം നേടാതായതോടെ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാകുന്നത്.
Post Your Comments