Latest NewsNewsInternational

ഗെയിം ഉണ്ടാക്കാന്‍ അറിയാമോ? എങ്കില്‍ നേടാം കോടികള്‍

ലോകത്ത് ഏറ്റവും കൂടുതല്‍ പണം വാരുന്ന മേഖലയാണ് പന്തയ മത്സരങ്ങള്‍. വിപണിയിലേക്ക് വീറും വാശിയും മത്സരബുദ്ധിയുമാണ് നിക്ഷേപമായി ഇവിടെ വേണ്ടത്. അതിനാല്‍ തന്നെ ഇത്തരം പന്തയങ്ങള്‍ ഇനി വീഡിയോ ഗെയിമുകളിലൂടെ ഊര്‍ജിതപ്പെടുത്താനുള്ള നീക്കമാണ് ആഗോളതലത്തില്‍ നടക്കുന്നത്. 70 വയസായിട്ടും കംപ്യൂട്ടര്‍ ഗെയിം മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ വരെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കോടിക്കണക്കിനു ഡോളറാണ് ഗെയിമിങ് മേഖലയില്‍ ലാഭമായി ലഭിക്കുന്നത്. അതിനാല്‍ തന്നെ ഗെയിമുകള്‍ സൃഷ്ടിക്കുന്നവരായിരിക്കും ഇനി രാജാക്കന്മാര്‍. വന്‍ പ്രതിഫലം നല്‍കി മികച്ച ഗെയിമുകളെ വിപണിയിലെത്തിക്കാന്‍ ശ്രമിക്കുകയാണ് മിക്ക വന്‍കിട കമ്പനികളും. നിലവുള്ള കണക്കുകള്‍ പ്രകാരം 2020ല്‍ ഗെയിമിങ് വിപണി 12000 കോടി ഡോളറിനു മുകളില്‍ പോകുമെന്നാണ് കണക്കുകള്‍ പറയുന്നത്.

2022ല്‍ അതായത് വെറും രണ്ടു വര്‍ഷത്തിനുള്ളില്‍ 4000 കോടി ഡോളറിന്‌റെ വളര്‍ച്ചയും ഈ മേഖലയില്‍ ഉണ്ടാകമെന്നും കണക്കുകൂട്ടലുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പടെ ഓണ്‍ലൈന്‍ ഗെയിമിങ് വര്‍ധിക്കുന്ന സമയമായതിനാല്‍ ഈ രംഗത്ത് ചുവടുവയ്ക്കുന്നവര്‍ക്ക് കാലു പൊള്ളില്ലെന്ന് ഉറപ്പിച്ച് തന്നെ പറയാം. ഏറെ പ്രസിദ്ധിയാര്‍ജിച്ച ക്യാന്‍ഡി ക്രഷ് ഗെയിമിന്‌റെ മൊത്തം വരുമാനം 220 കോടി ഡോളറായി വളര്‍ന്നിരുന്നു. ഈക്കാലയളവില്‍ 44 കോടി ഡോളറാണ് ഇവര്‍ പരസ്യത്തിന് വേണ്ടി മാത്രം ചെലവഴിച്ചതെന്ന കാര്യം ഏവര്‍ക്കും അത്ഭുതമുണര്‍ത്തുന്നതാണ്. ദിനം പ്രതി അവസരങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ മേഖലയിലേക്ക് കൂടുതല്‍ യുവാക്കള്‍ എത്തിചേരുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button