ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്കൊപ്പം നില്‍ക്കുമോ എന്ന കാര്യത്തില്‍ തീരുമാനവുമായി കുമാരസ്വാമി. ബിജെപി യുമായി സഖ്യത്തിനില്ലെന്നും കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാമെന്നത് മോദിയുടെ വ്യാമോഹമാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
ബിജെപി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ജെഡിഎസ്സിലെ ആരും ബിജെപിയിലേക്ക് പോയിട്ടില്ലെന്നും എല്ലാ എംഎല്‍എമാരും ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ക്ക് പണവും സ്ഥാനമാനങ്ങളും ബിജെപി വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി എംഎല്‍എമാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം ജെഡിഎസ് യോഗത്തിലേക്കും രണ്ട് എംഎല്‍എമാര്‍ എത്തിയില്ല. രാജ വെങ്കടപ്പ നായക, വെങ്കട റാവു നദഗൗഡ എന്നിവരാണ് ജെഡിഎസ് യോഗത്തിലേക്ക് എത്താത്ത എംഎല്‍എമാര്‍. ജനതാദള്‍ സെക്കുലര്‍ (ജെഡിഎസ്) നിയമസഭാകക്ഷി നേതാവായി ഡി.എച്ച് കുമാരസ്വാമിയെ തെരഞ്ഞെടുത്തു.
Post Your Comments