തോമസ് ചെറിയാന്‍. കെ
വ്രത വിശുദ്ധി കാത്തു സൂക്ഷിച്ച് റമദാനെ ലോകം വരവേല്‍ക്കുമ്പോള്‍ മാനവ കുലത്തിന് ലഭിക്കുന്നത് പുണ്യത്തിന്‌റെ സന്ദേശം മാത്രമല്ല, മനുഷ്യനു വേണ്ടി അല്ലാഹു സമ്മാനിച്ച ഭൂമിയിലെ അനുഗ്രഹങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ആ ഓര്‍മ്മ പുതുക്കലാണ് ഓരോ റമദാനും. നോമ്പിന്‌റെ ദിനങ്ങള്‍ ഓരോന്ന് കടന്നു പോകുമ്പോഴും ശരീരവും മനസും പുതുമയുടെ അനുഭവത്തിലേക്ക് സഞ്ചിരിക്കുന്നു. നോമ്പു തുറക്കുന്ന അവസരത്തിലും നാം തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിനും അതേ നവ്യ അനുഭവം തരാന്‍ സാധിക്കണം. നോമ്പു തുറയില്‍ പഴങ്ങള്‍ക്ക് മുഖ്യ പ്രാധാന്യമാണുള്ളത്. വിവിധ ദേശങ്ങള്‍ക്കനുസരിച്ച് അവര്‍ തിരഞ്ഞെടുക്കുന്ന പഴങ്ങളും വൈവിധ്യമുള്ളതായിരിക്കും. ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കുന്ന സമയം കൂടിയാണ് നോമ്പ്, അതിനാല്‍ തന്നെ ജലത്തിന്‌റെ അംശം ധാരാളമുള്ള പഴങ്ങളുടെ പ്രാധാന്യമെന്തെന്ന് നമുക്ക് മനസിലാക്കുവാന്‍ സാധിക്കണം. അത്തരം പഴങ്ങള്‍ വ്രത ശുദ്ധിയുടെ നാളുകളില്‍ നമുക്ക് തിരഞ്ഞെടുക്കാം.
തണ്ണിമത്തന്‍
90 ശതമാനത്തിലധികം ജലാംശമുള്ള പഴ വര്‍ഗം. വിവിധ സ്ഥലങ്ങള്‍ക്കനുസരിച്ച് വലിപ്പത്തിന് വ്യത്യാസമുള്ളതാണ് ഇവ. ഇന്ത്യയില്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഇവ ധാരാളമായി കണ്ടു വരുന്നു. വേനല്‍ കാലത്ത് തണ്ണിമത്തന് നല്ല കച്ചവടമാണ്. നോമ്പു തുറക്കുമ്പോള്‍ ഏറെ പ്രധാന്യമുള്ള ഫലമാണിത്. ജ്യുസ് ആയി കഴിയ്ച്ചാല്‍ ഏറെ ഉത്തമം.
സ്‌ട്രോബറി
വലുപ്പത്തില്‍ ചെറുതെങ്കിലും ജലാംശം ഏറെയുള്ള ഫലമാണിത്. ഇന്ത്യയിലെ ചുരുക്കം സ്ഥലങ്ങളിലെ ഇവ കൃഷി ചെയ്യാന്‍ സാധിക്കുള്ളുവെങ്കിലും, നല്ല രീതിയില്‍ ഇറക്കുമതി ചെയ്യുന്ന പഴമാണിത്. സ്ഥലങ്ങള്‍ക്കനുസരിച്ച് കൃഷിയില്‍ ഏറ്റക്കുറച്ചിലുണ്ട്.
കാന്‌റലൂപ്പ്
മധുരമുള്ള ഒരിനം മത്തങ്ങയാണ് ഇത്. കണ്ടാല്‍ മാതള നാരങ്ങയുടെ സാദൃശ്യമുണ്ട്. അറബ് രാജ്യങ്ങളിലുള്‍പ്പടെ സുലഭമായ ഒന്നാണിത്. ധാരാളം ജലമടങ്ങിയിരിക്കുന്ന പഴമാണിത്. പണ്ടു കാലം മുതലേ നോമ്പു തുറയ്ക്ക് ഇത് ഉപയോഗിച്ചു വരുന്നു. ഇന്ത്യയിലും ഇത് ഇറക്കുമതി ചെയ്യുന്നുണ്ട്. മിതമായ വിലയാണ് മിക്കയിടത്തും ഈടാക്കുന്നത്.
മധുര നാരങ്ങ
നോമ്പ് തുറക്കുന്ന പഴങ്ങളിലെ പ്രധാനി. 80 ശതമാനത്തിലധികം വെള്ളം. ചര്‍മ്മം വരളുന്നത് തടയാനും ഉന്‍മേഷം നിലനിര്‍ത്താനും മധുരനാരങ്ങയ്ക്ക് സാധിക്കും. ദഹനത്തിനും മികച്ച ഒന്നാണിത്. ജ്യുസാക്കി ഉപയോഗിക്കുന്നത് പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഉത്തമം. ഏതു നാട്ടിലും സുലഭമായ പഴം കൂടിയാണിത്.
പീച്ച്
ചര്‍മ്മത്തിനറെ തിളക്കവും നിറവും കൂട്ടാന്‍ സഹായിക്കുന്ന ഫലമാണിത്. ജലാംശം ഏറെയുണ്ട്. വലുപ്പത്തില്‍ ചെറുതാണെങ്കിലും ഏറെ പോഷക ഗുണമുള്ള ഒന്നാണിത്. ഇന്ത്യയടക്കം മിക്ക രാജ്യങ്ങളിലും ഇവ കൃഷി ചെയ്യുന്നുണ്ട്. ന്യായമായ വിലയിലാണ് നോമ്പു കാലത്ത് പീച്ച് വിപണിയിലെത്തുന്നത്.
പൈനാപ്പിള്‍
രുചിയുടെ രാജാവ്. ദേശവ്യത്യാസമില്ലാതെ ഏവര്‍ക്കും സുപരിചിതമായ ഫലമാണിത്. വീട്ടിലും കൃഷി ചെയ്യാന്‍ പറ്റുന്നതാണിവ. ഏറെ വിലക്കുറവുള്ള ഫലം കൂടിയാണിത്. ഏറെ ജലാംശമുള്ള പൈനാപ്പിളില്‍ ഇരുമ്പിന്‌റെയും മറ്റ് അവശ്യ പോഷകങ്ങളും ഏറെയുണ്ട്. നോമ്പു തുറക്കുമ്പോള്‍ ലോകമെങ്ങും ഉപയോഗിക്കുന്നവയാണ് പൈനാപ്പിള്‍. ജ്യുസ് ആയി ഉപയോഗിക്കുന്നത് ഏറെ ഉത്തമം.
ഓറഞ്ച്
പഴങ്ങളിലെ തമ്പുരാന്‍. നിര്‍ജലീകരണം തടയാന്‍ ഓറഞ്ചിന് കഴിവുള്ളതു പോലെ മറ്റൊരു ഫലത്തിനും സാധിക്കില്ല. എല്ലായിടത്തും സുലഭമാണ് ഓറഞ്ച്. ജ്യുസ് ആയി ഉപയോഗിച്ചാല്‍ ഏറെ ഉത്തമം. ഇത്തരത്തില്‍ തയാറാക്കി ഫ്രിഡ്ജില്‍ വച്ചാലും ഏറെ നാള്‍ കേടു കുടാതെ ഇരിയ്ക്കും. ക്ഷീണമകറ്റാന്‍ ഏറെ നല്ലതാണ് ഓറഞ്ച്. വിലയും കുറവാണ്.
ഏപ്രിക്കോട്ട്
വരണ്ട ചര്‍മ്മത്തിന് ഉത്തമ പരിഹാരം. ഏപ്രിക്കോട്ടില്‍ ശരീരത്തിന് ആവശ്യമായ മിക്ക ഘടകങ്ങളും അടങ്ങുന്നുണ്ട്. ജലാംശവും ഏറെയുണ്ട്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു ഫലം കൂടിയാണ് ഏപ്രിക്കോട്ട്. ഇന്ത്യയുള്‍പ്പടെ മിക്കസ്ഥലത്തും ഏപ്രിക്കോട്ട് സുലഭമാണ്. മുഖ കാന്തി നിലനിര്‍ത്തുന്നതില്‍ ഏപ്രിക്കോട്ടിനുള്ള പോലെ കഴിവ് മറ്റ് പഴങ്ങള്‍ക്കില്ല.
ആപ്പിള്‍
ഏറെ സുപരിചിമതമായ ഫലം. ആരോഗ്യ സംരക്ഷണത്തിന് ഉത്തമ ഫലം. വിറ്റമിന്‌റെയും മറ്റ് പോഷകങ്ങളുടെയും കലവറ. ജ്യുസായോ ഫലമായി തന്നെയോ ഉപയോഗിയ്ക്കാം. ഏതു നാട്ടിലും സുലഭമായി ലഭിക്കുന്ന ഒന്നാണിത്. ഇന്ത്യയില്‍ അസം, മേഘാലയ എന്നിവിടങ്ങലില്‍ ഇത് ധാരാളമായി കൃഷി ചെയ്യുന്നു.
മുന്തിരി
ജലാംശം ഏറെയുള്ള ഫലം. വൃത്തിയായി കഴുകി മാത്രമേ മുന്തിരി ഉപയോഗിക്കാവൂ. എല്ലായിടത്തും ലഭ്യമാണ് മുന്തിരി. കറുപ്പ് നിറത്തിലും പച്ച നിറത്തിലുമുള്ള മുന്തിരി വിപണിയില്‍ ലഭ്യമാണ്.
വാഴപ്പഴം
നോമ്പു തുറക്കുന്ന ഫലങ്ങളിലെ മുന്‍പന്‍. തളര്‍ച്ചയും ക്ഷീണവുമകറ്റാന്‍ ഏറെ കഴിവുള്ള ഒന്നാണിത്. ഏത്തയ്ക്ക, റോബസ്റ്റ, നാടന്‍ പഴം എന്നീ വൈവിധ്യങ്ങളിലുള്ള ഫലം കൂടിയാണിത്. മികച്ച പ്രഭാത ഭക്ഷണം കൂടിയാണ് വാഴപ്പഴം.
Post Your Comments