India

പത്താം ക്ലാസ് പരീക്ഷയിൽ മകൻ തോറ്റപ്പോൾ അച്ഛൻ ചെയ്തതിങ്ങനെ

ഭോപ്പാല്‍: പത്താം ക്ലാസ് പരീക്ഷയിൽ മകൻ തോറ്റത് ആഘോഷമാക്കി ഒരച്ഛൻ. മദ്ധ്യപ്രദേശിൽ ശിവാജി വാ‌ര്‍ഡ് സ്വദേശിയും സിവില്‍ കോണ്‍ട്രാക്ടറുമായ സുരേന്ദ്ര കുമാര്‍ വ്യാസാണ് മകന്‍ അഷു കുമാറിന്റെ പരാജയം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഗംഭീര പാര്‍ട്ടി നല്‍കിയും പടക്കം പൊട്ടിച്ചും, നാടാകെ മധുരം വിതരണം ചെയ്തും ഒരു നേരത്തെ ഭക്ഷണം നല്‍കിയും ആഘോഷിച്ചത്.

എനിക്ക് എന്റെ മകനെ പ്രോത്സാഹിപ്പിക്കേണ്ടത് ഇങ്ങനെയാണ്. പരീക്ഷയില്‍ തോറ്റാല്‍ മിക്ക കുട്ടികളും വിഷാദത്തിലേക്ക് വീണു പോകാറാണ് പതിവ്. ചിലര്‍ ആത്മഹത്യയ്ക്ക് മുതിരുന്നു. ബോര്‍ഡ് പരീക്ഷകളല്ല ജീവിതത്തിലെ അവസാനത്തെ പരീക്ഷയെന്നാണ് എനിക്ക് കുട്ടികളോട് പറയാനുളളത്. ഇനിയും അവര്‍ മുന്നോട്ട് പോകാനുണ്ടെന്നും,അടുത്ത വര്‍ഷം മകന് പരീക്ഷ വീണ്ടും എഴുതാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അച്ഛന്റെ പ്രവർത്തിയിൽ ഞാൻ ഏറെ സന്തോഷത്തിലാണെന്നു മകൻ അഷു കുമാര്‍. തന്നെ ഇത് പ്രചോദിപ്പിക്കുന്നു. ജീവിതത്തില്‍ മുന്നോട്ട് പോകാന്‍  സഹായിക്കുന്നു. എന്റെ അച്ഛനെ ഞാന്‍ അഭിനന്ദിക്കുന്നെന്നും. നല്ല മാര്‍ക്കോടെ അടുത്ത വര്‍ഷം ജയിക്കാന്‍ ഞാന്‍ പരിശ്രമിക്കുമെന്നും അഷു കുമാര്‍ പറഞ്ഞു.

also read ; ബിജെപിയെ അംഗീകരിച്ച കര്‍ണാടകന്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button