തിരുവനന്തപുരം: തലസ്ഥാനത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. തിരുവനന്തപുരം നേമത്താണ് ഒന്‍പത് വയസുകാരിയെ ബാലരാമപുരം സ്വദേശി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
സംഭവത്തില്‍ പ്രതിക്കെതിരെ നേമം പൊലീസ് കേസെടുത്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവം പുറത്തറിഞ്ഞതോടെ പ്രതി ഒളിവില്‍ പോയിരിക്കുകയാണ്. എന്നാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
Post Your Comments