നടുറോഡില്‍ നഗ്നയായി നിന്ന് കുഞ്ഞുമായി അമ്മയുടെ മുലയൂട്ടല്‍ സമരം. അതും മാതൃദിനത്തില്‍. സംഭവത്തിന്റെ വീഡിയോ നെറ്റില്‍ വൈറലാകുകയാണ്. വത്തിക്കാനിലാണ് പൊതു സ്ഥലത്ത് ഈ അമ്മ മുലയൂട്ടല്‍ സമരം നടത്തിയത്. കത്തോലിക്കാ സഭയ്ക്കെതിരായാണ് സമരം നടത്തിയതെന്നാണ് ആരോപണം. നെഞ്ചില്‍ “അല്മാ മേത്തര്‍” എന്നെഴുതിയ യുവതിയാണ് നടു റോഡില്‍ സമരം നടത്തിയത്. ലത്തീന്‍ ഭാഷയില്‍ അല്മാ മേത്തറെന്നാല് മുലയൂട്ടുന്ന അമ്മയെന്നാണ് അര്‍ഥം. സ്ത്രീകള്‍ക്ക് എവിടെ വയ്ച്ചും മുലയൂട്ടാന്‍ അനുമതി തരണമെന്നും അക്കാര്യത്തില്‍ മാര്‍പ്പാപ്പയുടെ ശ്രദ്ധ ക്ഷണിക്കുന്നതിനു വേണ്ടിയാണ് യുവതി ഇതിന് മുതിര്‍ന്നതെന്നും പീന്നീട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗര്‍ഭഛിദ്രത്തിലും കത്തോലിക്കാ സഭ തീരുമാനമെടുക്കുന്നതിന് വേണ്ടിയും ഇത്തരം സമര മാര്‍ഗങ്ങളിലൂടെ ഒരു പ്രത്യേക വിഭാഗക്കാര്‍ ശ്രമം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫെമന്‍ സെക്ട്രിമിസ്റ്റ് എന്നാണ് ഗ്രൂപ്പിന്റെ പേര്. സമരം നടത്തിയ യുവതിയെ ഉടന്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്ക് നേരെ കയ്യേറ്റമുണ്ടായെന്നും ആരോപണമുണ്ട്. യുവതി മുലയൂട്ടുന്ന വീഡിയോ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് യുട്യൂബില്‍ കണ്ടത്.
Post Your Comments