Kerala

ട്വിറ്ററില്‍ ചിരിതരംഗമുയര്‍ത്തി കേരള ടൂറിസം : കാര്യമറിഞ്ഞാല്‍ ആരും ചിരിച്ചു പോകും

തിരുവനന്തപുരം : ട്വിറ്ററില്‍ ചിരിതരംഗമുയര്‍ത്തി കേരള ടൂറിസം. കാര്യമറിഞ്ഞാല്‍ ആരും ചിരിച്ച് പോകും. കര്‍ണാടകയില്‍ തൂക്കു സഭയായതിനെ തുടര്‍ന്ന് അതില്‍ നിന്ന് നേട്ടമുണ്ടാക്കാനാകുമോ എന്ന ചിന്തയുമായി കേരള ടൂറിസം . എം.എല്‍.എ മാരെ കേരളത്തിലേക്ക് ക്ഷണിച്ചു കൊണ്ട് കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ട്വീറ്റ് ചെയ്തതാണ് ചിരി പടര്‍ത്തിയത്.

തൂക്കു സഭയാകുമ്പോള്‍ സ്വന്തം എം.എല്‍.എമാര്‍ മറുകണ്ടം ചാടാതിരിക്കാന്‍ റിസോര്‍ട്ടുകളില്‍ കൊണ്ടു താമസിപ്പിക്കുക മിക്ക പാര്‍ട്ടികളും അനുവര്‍ത്തിക്കുന്ന രീതിയാണ് . അങ്ങനെ എന്തെങ്കിലുമുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് ചൂടില്‍ നിന്ന് ആശ്വാസം നേടാന്‍ കേരളത്തിലെ റിസോര്‍ട്ടുകളിലേക്ക് സ്വാഗതം ചെയ്യുന്നതായാണ് കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഐഡിയില്‍ വന്ന ട്വീറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button