Latest NewsIndia

കർണ്ണാടക ബി​ജെ​പി​ ഒറ്റക്ക് ഭരിക്കും: വിജയത്തിന് പിന്നിൽ ആര്‍.എസ്.എസിന്റെ ചിട്ടയായ പ്രവര്‍ത്തനം

ബം​ഗ​ളൂ​രു: രാ​ജ്യം കാ​ത്തി​രി​ക്കു​ന്ന ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിക്ക് വ്യക്തമായ മുൻതൂക്കമാണ് ഉള്ളത്. ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമാണ് ഇപ്പോൾ ബിജെപി ലീഡ് ചെയ്യുന്നത്.ബിജെപി ൧൧൫ സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. ബിജെപി പ്രവർത്തകർ ആഘോഷം തുടങ്ങികഴിഞ്ഞു. കര്‍ണ്ണാടകയില്‍ വലിയ വിജയം ബി.ജെ.പിക്ക് നേടിക്കൊടുത്തത് ആര്‍.എസ്.എസിന്റെ ചിട്ടയായ പ്രവര്‍ത്തനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ലിംഗായത്തുകളെ കയ്യിലെടുക്കാന്‍ പ്രത്യേക പദവി നല്‍കാന്‍ ശുപാര്‍ശ ചെയ്ത സിദ്ധരാമയ്യ സര്‍ക്കാറിന്റെ നടപടി ഉയര്‍ത്തിയ ഭീഷണി ചെറുക്കാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് പ്രധാനമായും രംഗത്തിറങ്ങിയത്.

ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംഘടിതമായി വീടുകള്‍ തോറും കയറി ഇറങ്ങി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പിയുടെ മുന്നേറ്റത്തിന് കാരണം. 222 അംഗ നിയമസഭയില്‍ നൂറില്‍ അധികം സീറ്റ് ബി.ജെ.പി നേടുമെന്ന കാര്യം ഇതിനകം തന്നെ ഉറപ്പായിട്ടുണ്ട്. കര്‍ണ്ണാടക കുടി പിടിക്കുന്നതോടെ രാജ്യത്തെ 16 സംസ്ഥാനങ്ങളിലും ബി.ജെ.പി മുന്നണി ഭരണം എത്തുകയാണ്. മതവും ന്യൂനപക്ഷ പദവിയുമെന്ന് മോഹിപ്പിക്കുന്ന പ്രീണനങ്ങളെല്ലാം തള്ളിക്കളഞ്ഞ് ലിംഗായത്ത് സമുദായം കോണ്‍ഗ്രസിനെ കൈവിടുകയായിരുന്നു. കോൺഗ്രസിന് 62 സീറ്റുകൾ ലീഡുള്ളപ്പോൾ ബിജെപിക്ക് 114 സീറ്റുകളിലാണ് ഇപ്പോൾ ലീഡുള്ളത്. ലിംഗായത്ത് സമുദായത്തിന് മതന്യൂനപക്ഷ പദവി നല്‍കാനുള്ള കോണ്‍ഗ്രസിന്‍റെ നീക്കം വോട്ടാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍.

കര്‍ണാടകത്തിലെ ജനസംഖ്യയില്‍ 17 ശതമാനത്തോളം വീരശൈവ-ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ടവരാണ്. ലിംഗായത്തുകള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ ബിജെപി അനുകൂല തരംഗമാണ് അലയടിക്കുന്നത്. അതെ സമയം ജെ ഡി എസിനു 44 സീറ്റുകളിലും സ്വതന്ത്രർക്ക് 2 സീറ്റുകളിലും ലീഡ് ഉണ്ട്. തീരദേശ, മധ്യമേഖലകളില്‍ ബിജെപി ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ഹൈദരാബാദ് കര്‍ണാടകത്തിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടു. ലിംഗായത്ത് മേഖലകളിലും കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button