ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍റെ ചടുല നീക്കത്തില്‍ ആദ്യമൊന്നു അമ്പരന്നെങ്കിലും ചരട് വലികളുമായി ബിജെപി.വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പേ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ നീക്കത്തെ പ്രതിരോധിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വസതിയില്‍ അടിയന്തര യോഗം വിളിച്ചു. ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ ബി ജെ പി. കേന്ദ്രമന്ത്രിമാരായ ജെ പി നഡ്ഡയും പ്രകാശ് ജാവദേക്കറും ധര്‍മേന്ദ്ര പ്രധാനും ബെംഗളൂരുവിലേക്ക് തിരിച്ചു.
ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് യാത്ര. ജെ ഡി എസ് നേതൃത്വവുമായി ചര്‍ച്ചയാണ് ഇവരുടെ ലക്ഷ്യം. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ സാധിച്ചിട്ടും ഭരണം കൈവിട്ടു പോയേക്കാവുന്ന അവസ്ഥ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി. വലിയ ഒറ്റകക്ഷിയായ ബി ജെ പിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജെ ഡി എസിന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് രംഗത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
അതിനിടെ, ഗവര്‍ണറെ കാണാനെത്തിയ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന് അനുമതി നിഷേധിച്ചു. ജി.പരമേശ്വരയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രതിനിധി സംഘം ഗവര്‍ണറുടെ വസതിയിലെത്തിയത്.
Post Your Comments